വെള്ളം കുടിച്ച ശേഷം ടാപ്പ് ഓഫ് ചെയ്യുന്ന നായ- കയ്യടിനേടിയ കാഴ്ച
മനുഷ്യനേക്കാൾ വിവേകബുദ്ധിയുള്ളവയാണ് മൃഗങ്ങൾ. ചിന്തിക്കാൻ കഴിവില്ലെന്ന് മനുഷ്യൻ വിലയിരുത്തിയ മൃഗങ്ങൾ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയും തിരിച്ചറിവോടെയും സമൂഹത്തിൽ പെരുമാറുന്നത് കാണുമ്പോൾ അമ്പരപ്പാണ് എല്ലാവർക്കും. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്. വിവേകബുദ്ധിയോടെ പ്രവർത്തിക്കുന്ന ഒരു നായയാണ് വിഡിയോയിൽ ഉള്ളത്.
ചില മൃഗങ്ങളുടെ വിഡിയോകൾ കാണാൻ മനോഹരം മാത്രമല്ല, അവ പലപ്പോഴും ആഴത്തിലുള്ള സന്ദേശവും നൽകുന്നു. ടാപ്പിൽ നിന്ന് കുറച്ച് വെള്ളം കുടിക്കാൻ ശ്രമിക്കുന്ന നായയാണ് വിഡിയോയിലുള്ളത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ നായ വെള്ളം കുടിക്കാൻ അതിന്റെ മുൻകാലുകള്കൊണ്ട് ടാപ്പ് തുറക്കുന്നത് കാണാം. ദാഹം ശമിപ്പിച്ച ശേഷം, നായ ടാപ്പ് ഓഫ് ചെയ്യുന്നുമുണ്ട്.
‘ഓരോ തുള്ളിയും വിലപ്പെട്ടതാണ്. നായയ്ക്ക് പോലും മനസ്സിലായി, എപ്പോഴാണ് നമ്മൾ മനുഷ്യർ മനസ്സിലാക്കുക?’ എന്നാണ് വിഡിയോക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. വിഡിയോയ്ക്ക് ഒട്ടേറെ കാഴ്ചകളും മികച്ച പ്രതികരണങ്ങളും ലഭിച്ചു. ഉത്തരവാദിത്തത്തോടെയുള്ള നായയുടെ പെരുമാറ്റം ഒട്ടേറെ അഭിനന്ദനങ്ങളാണ് നേടിയിരിക്കുന്നത്. വിവേകബുദ്ധിയുള്ള നായയിൽ നിന്ന് എല്ലാവരും എങ്ങനെ പഠിക്കണമെന്നും വെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ് പലരും ചൂണ്ടിക്കാട്ടിയത്.
बूँद-बूँद कीमती है…
— Dipanshu Kabra (@ipskabra) July 7, 2022
डॉगी को समझ आ गया, हम इंसान कब समझेंगे? pic.twitter.com/wMoY7QGAnS
Read Also; പഠിപ്പിക്കാൻ വിദ്യാർത്ഥികളില്ല; 33 മാസത്തെ ശമ്പളമായ 24 ലക്ഷം തിരികെ നൽകി യൂണിവേഴ്സിറ്റി പ്രൊഫസർ
കൂടുതൽ വിവേകബുദ്ധിയോടെ മൃഗങ്ങൾ പെരുമാറുവാനും തുടങ്ങിയിരിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് ട്രാഫിക് കോൺ നേരെയാക്കി വയ്ക്കുന്ന കരടി. നടന്നു പോകുകയാണ് കരടി. അപ്പോഴാണ് വഴിയോരത്ത് ഒരു ട്രാഫിക് കോൺ മറിഞ്ഞുകിടക്കുന്നത് കാണുന്നത്. ഒരു മനുഷ്യനും അത്തരമൊരു കാഴ്ച അവഗണിച്ച് പോകുകയേ ഉള്ളു. എന്നാൽ കരടി ശ്രദ്ധാപൂർവം ആ മറഞ്ഞുകിടക്കുന്ന ട്രാഫിക് കോൺ ഉയർത്തി നേരെ സ്ഥാപിച്ചിട്ട് മെല്ലെ നടന്നു നീങ്ങുകയാണ്. ആരും ഒന്ന് അമ്പരന്നു പോകും കരടിയുടെ ഈ കരുതലോടെയുള്ള പ്രവർത്തി.
Story highlights- dog turning off tap after drinking water