എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ…കൃഷ്ണശ്രീയുടെ പാട്ടിലലിഞ്ഞ് വിധികർത്താക്കൾ

July 4, 2022

എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ… മലയാളികൾ ഹൃദയത്തിലേറ്റിയ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ഈ താരാട്ടുപാട്ടുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയുടെ ഹൃദയം കവരുകയാണ് കൃഷ്ണശ്രീ എന്ന കുഞ്ഞുഗായിക. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ഉറുവശി, മീര ജാസ്‍മിൻ എന്നിവർ ചേർന്നാണ്. 2005 ൽ പുറത്തിറങ്ങിയ ഈ ഗാനം വർഷമേറെ കഴിഞ്ഞിട്ടും മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ഗാനങ്ങളിൽ ഒന്ന് കൂടിയാണ്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുരുന്നുകളുടെ ഓരോ പാട്ടുകളെയും ഹൃദയത്തിലേറ്റാറുള്ള ആരാധകർക്ക് മറ്റൊരു മനോഹര നിമിഷം സമ്മാനിക്കുകയാണ് ഈ താരാട്ട് പാട്ടിലൂടെ കൃഷ്ണശ്രീ എന്ന് പറയാതെ വയ്യ. സ്വന്തമായി എടുത്ത സ്റ്റൈലും ശൈലിയും തന്റെ പാട്ടുകളിലും ആവിഷ്കരിച്ചുകിച്ചുകഴിഞ്ഞു ഈ കുഞ്ഞുഗായിക. മനോഹരമായി പാട്ട് പാടുന്ന ഈ കുഞ്ഞുമോളെ നിറഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട് വേദിയിലെ വിധികർത്താക്കളും അതിഥികളും.

Read also: ഇതൊക്കെ സിംപിൾ അല്ലേ; ദേശീയഗാനം പാടി പൊട്ടിച്ചിരിപ്പിച്ച് കുരുന്ന്

അതേസമയം എത്ര പ്രയാസമേറിയ പാട്ടും വളരെ ലാഘവത്തോടെയും ഗംഭീരമായും പാടാറുള്ള ഈ കുഞ്ഞുമോളുടെ പാട്ടിന്റെ സെലക്ഷനെയും ആലാപനത്തെയും ഇത്തവണയും നിറഞ്ഞ കൈയടികളോടെയാണ് വിധികർത്താക്കൾ സ്വീകരിച്ചിരിക്കുന്നത്. നേരത്തെയും ഗംഭീരമായ ആലാപനകൊണ്ട് പാട്ടുവേദിയുടെ കൈയടികളും പ്രശംസകളും ഏറ്റുവാങ്ങിയിട്ടുണ്ട് ഈ കുഞ്ഞുഗായിക. നിഷ്കളങ്കമായ വർത്തമാനങ്ങൾക്കൊണ്ടും മധുരസുന്ദര ശബ്ദം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളായി മാറിക്കഴിഞ്ഞു കൃഷ്ണശ്രീ. ടോപ് സിംഗർ വേദിയിലെ ഓരോ കുരുന്നുകളെയും സംഗീതംകൊണ്ടും സ്‌നേഹംകൊണ്ടും മൂടാറുള്ള വിധികർത്താക്കൾ ഏറ്റവും സ്നേഹത്തോടെ ക്രിസ്മസ് ട്രീ എന്നാണ് ഈ കുരുന്നിനെ വിളിക്കുന്നതുപോലും. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലെ മികച്ച ഗായകരിൽ ഒരാൾ കൂടിയാണ് ഈ കൊച്ചുഗായിക.

Story highlights: Enthu Paranjalum Nee Entethalle- achuvinte amma song