ഇത് ഇന്ത്യയിലെന്ന് വിശ്വസിക്കാനാകുന്നില്ല- തലകീഴായ വെള്ളച്ചാട്ടത്തിന്റെ അതിഗംഭീര കാഴ്ച

July 13, 2022

വൈവിധ്യമാർന്ന ഭൂമിശാസ്ത്രമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത. പുഴയും കാടും മലയും കടലും കായലുമെല്ലാം ചേർന്ന് പ്രകൃതി ഒരുക്കിയ വിസ്മയം. അതിമനോഹരമായ ഹിമാലയമായാലും മഹാസമുദ്രമായാലും പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഇവിടെ സമൃദ്ധമാണ്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ അവിശ്വസനീയമായ വിഡിയോ ആളുകളെ അമ്പരപ്പിക്കുകയാണ്.

ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ മഹാരാഷ്ട്രയിലെ പശ്ചിമഘട്ട ശ്രേണിയിലെ നാനേഘട്ടിലെ ഒരു വെള്ളച്ചാട്ടത്തിന്റെ കാഴ്ചയാണ് കാണിക്കുന്നത്. വിചിത്രമെന്നു പറയട്ടെ, സാധാരണ വെള്ളച്ചാട്ടത്തിൽ നിന്ന് വ്യത്യസ്തമായി ജലപ്രവാഹം മുകളിലേക്ക് പോകുന്നത് കാണാം. ‘കാറ്റിന്റെ വേഗതയുടെ മുകളിലേക്കുള്ള ശക്തിയുടെ അളവ് ഗുരുത്വാകർഷണബലത്തിന് തുല്യവും വിപരീതവുമാകുമ്പോൾ. പശ്ചിമഘട്ട ശ്രേണിയിലെ നാനേഘട്ടിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടം’- സുശാന്ത നന്ദ അടിക്കുറിപ്പിൽ വിശദീകരിച്ചു.

Read Also; ‘മൈജി’ സേവനങ്ങൾ ഇനി കാസർഗോഡും മലപ്പുറത്തും; നവീകരിച്ച കോഴിക്കോട് ഷോറൂമും പ്രവർത്തനമാരംഭിക്കുന്നു

എന്തായാലും പലരും ഇത് വിശ്വസിച്ചതേയില്ല. വിസ്മയിപ്പിക്കുന്ന വിഡിയോ 370,000-ലധികം കാഴ്ചകളും ഒട്ടേറെ പ്രതികരണങ്ങളും നേടി. പലരും ഉടൻ തന്നെ സ്ഥലം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പങ്കുവെച്ചു. പലരും ഇത് ഇന്ത്യയിൽ ആണെന്നുപോലും വിശ്വസിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

Story Highlights- inverted waterfall from Maharashtra