അസാമാന്യ വൈഭവത്തോടെ കൃഷ്ണജിത്ത് പാടി… മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു…; ഗാനഗന്ധർവന്റെ ഓർമകളുമായി പാട്ട് വേദി

July 1, 2022

ചില പാട്ടുകൾ ഹൃദയങ്ങളോട് വളരെയധികം ചേർന്ന് നിൽക്കാറുണ്ട്. ആലാപനമാധുര്യംകൊണ്ടും പാട്ടിന്റെ വരികളിലെ മനോഹാരിതകൊണ്ടും ആസ്വാദക മനസുകളിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ഗാനങ്ങളിൽ ഒന്നാണ് ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’വെന്ന ഗാനം. ‘അച്ഛനും ബാപ്പയും’ എന്ന സിനിമയ്ക്ക് വേണ്ടി വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആലപിച്ച ഗാനമാണിത്.

മായാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന, ഓരോ തവണ കേൾക്കുമ്പോഴും ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ഈ ഗാനവുമായി എത്തുകയാണ് കുരുന്ന് പാട്ടുകാരൻ കൃഷ്ണജിത്ത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാൾ കൂടിയാണ് കൃഷ്ണജിത്ത്.  ഗാനഗന്ധർവൻ മലയാളികൾക്ക് സമ്മാനിച്ച ഈ ഗാനത്തിന്റെ ശോഭയൊട്ടും ചോരാതെയാണ് ഈ കുഞ്ഞുമോനും ഈ ഗാനം ആലപിക്കുന്നത്.

മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന മനോഹര ഗാനങ്ങളുമായാണ് ഈ കുരുന്ന് ഗായകൻ ഓരോ തവണയും വേദിയിൽ എത്താറുള്ളത്. വളരെയധികം സംഗതികളും ഭാവങ്ങളുമൊക്കെയുള്ള ഈ ഗാനം ഇത്രയും അനായാസം വളരെ മനോഹരമായി പാടിയ കുഞ്ഞുഗായകന് നിറഞ്ഞ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരും നൽകുന്നത്. അത്രമേൽ മനോഹരമാണ് കൃഷ്ണജിത്തിന്റെ ആലാപനം.

Read also: മക്കയിലേക്ക് കാൽനടയായി പോകണം; ഉന്തുവണ്ടിയുമായി 11 മാസം നീണ്ട യാത്ര, ഒടുവിൽ ആഗ്രഹം സഫലമാക്കി ആദം മുഹമ്മദ്…

നേരത്തെയും അസാമാന്യ വൈഭവത്തോടെ പാട്ട് പാടി മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഗായകനാണ് കൃഷ്ണജിത്ത്. സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞതാണ്.

Story highlights: K j Yesudas Manushyan Mathangale song amazingly sings kid