നെറ്റ്സിൽ കെ എൽ രാഹുലും മുൻ വനിതാ ടീം ക്യാപ്റ്റൻ ജുലന് ഗോസ്വാമിയും നേർക്കുനേർ; വൈറൽ വിഡിയോ പങ്കുവെച്ച് ആരാധകർ
ഒരു നെറ്റ് പ്രാക്ടീസിന്റെ വിഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നത്. ബാംഗ്ലൂർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്സിലാണ് സംഭവം നടക്കുന്നത്. പരിക്കിൽ നിന്ന് മോചിതനായി വരുന്ന ഇന്ത്യൻ താരം കെ എൽ രാഹുൽ അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ പരിക്കിനെ തുടർന്ന് താരത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളും താരത്തിന് നഷ്ടമായിരുന്നു. ജർമനിയിൽ നടന്ന സർജറിക്ക് ശേഷമാണ് രാഹുൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിശീലനത്തിനായി എത്തിയത്. രാഹുലിന് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുത്ത ആളെ കണ്ടതോടെ ആളുകൾക്ക് കൗതുകമാവുകയായിരുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരവുമായ ജുലന് ഗോസ്വാമിയാണ് രാഹുലിന് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുത്തത്. ജുലനും അക്കാദമിയിൽ പരിശീലനം നടത്തി കൊണ്ടിരിക്കുകയാണ്.
Hello, @JhulanG10 and @klrahul 👋 pic.twitter.com/mbdqnltJVx
— Yash Lahoti (@YvLahoti) July 18, 2022
ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് താരത്തിന് ടീമിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീണ്ടും ടീമിലേക്കെത്താൻ വേണ്ടിയാണ് ജുലന് ഇപ്പോൾ പരിശീലനം നടത്തി കൊണ്ടിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിനടക്കം മത്സരിക്കാൻ ടീമിലേക്ക് മടങ്ങിയെത്താനാണ് താരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
Read More: ഷാംപെയ്ൻ ആക്രമണവുമായി കോലിയും ധവാനും, ‘രക്ഷപ്പെടാൻ’ കഴിയാതെ രോഹിത്- വൈറലായി ടീം ഇന്ത്യയുടെ വിജയാഘോഷം
അതേ സമയം ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണ്ണം നേടുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. ജൂലൈ 28 ന് ബർമിങ്ങാമിൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതകൾക്ക് വളരെ എളുപ്പത്തിൽ സ്വർണ്ണം നേടാൻ കഴിയുമെന്നാണ് മിതാലി പറയുന്നത്.
Story Highlights: K L rahul and jhulan goswami net practice video goes viral