കാസർകോടുകാരൻ രാജീവനായി കുഞ്ചാക്കോ ബോബൻ; അഭിനയമികവിൽ താരം, ശ്രദ്ധനേടി ടീസർ

July 5, 2022

ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ നിന്നും കുഞ്ചാക്കോ ബോബൻ സീരിയസ് കഥാപാത്രവും വില്ലൻ കഥാപാത്രവുമടക്കം ഏത് വേഷവും കൈകാര്യം ചെയ്യാൻ കഴിയുന്ന നടനെന്ന് തെളിയിച്ചിട്ട് കാലം കുറച്ചായി. അന്ന് മുതൽ ചാക്കോച്ചൻ സിനിമകളിൽ കാണുന്ന അത്ഭുതത്തിനായി കാത്തിരിക്കാറുമുണ്ട് സിനിമാപ്രേമികൾ.

ഇപ്പോഴിതാ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതുമുതൽ ഏറെ ആവേശത്തിലാണ് സിനിമ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. കാസർകോട് സ്വാദേശിയായ രാജീവൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ അഭിനയമികവ് തന്നെയാണ് ടീസറിനെ വ്യത്യസ്തമാക്കുന്നതും.

Read also: എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ…കൃഷ്ണശ്രീയുടെ പാട്ടിലലിഞ്ഞ് വിധികർത്താക്കൾ

രസകരമായ പേര് കൊണ്ടുതന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയതാണ് ഈ സിനിമ. കുഞ്ചാക്കോ ബോബനോടൊപ്പം ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിദ്യ ബാലന്റെ ‘ഷെർനി’ അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ്, രാജേഷ് മാധവൻ എന്നിവരും സിനിമയിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 12 മുതലാണ് ചിത്രം ചിത്രം തിയേറ്ററുകളിൽ എത്തുക. ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights: Kunchacko Boban Nna Thaan Case Kodu Teaser