മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കിന് രണ്ടാം ഭാഗം; ചന്ദ്രമുഖിയാകാൻ ലക്ഷ്മി മേനോൻ

July 9, 2022

മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുകയാണ് നടനും സംവിധായകനുമായ രാഘവാ ലോറൻസ്. താരം ‘ചന്ദ്രമുഖി 2’ പ്രഖ്യാപിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചിത്രം ഔദ്യോഗികമായി ചിത്രം ലോഞ്ച് ചെയ്തിരുന്നു. തൃഷയാണ് നായികയായി എത്തുന്നത് എന്നാണ് മുൻപ് സൂചിപ്പിച്ചിരുന്നത്. എന്നാൽ, ‘ചന്ദ്രമുഖി 2’ൽ ലക്ഷ്മി മേനോൻ നായികയായി എത്തുമെന്നാണ് സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി മേനോൻ.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത ആഴ്ച ജൂലൈ 15 ന് മൈസൂരിൽ ആരംഭിക്കും. കൂടാതെ ആദ്യ ഷെഡ്യൂൾ 30 ദിവസം നീണ്ടുനിൽക്കും. ചിത്രത്തിന്റെ ഷൂട്ടിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പ്രേക്ഷകരിലേക്ക് എത്തും.2006ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ മെഗാഹിറ്റ് ചിത്രമായിരുന്നു ‘ചന്ദ്രമുഖി’ .രണ്ടാം ഭാഗത്തിനായി സംവിധായകൻ വാസുവിനൊപ്പം രാഘവ ലോറൻസ് ആണ് കൈകോർക്കുന്നത്. ‘ചന്ദ്രമുഖി’യിൽ ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവും രണ്ടാം ഭാഗത്തിൽ ഉണ്ട്. ചിത്രത്തിന്റെ സംഗീതം എം എം കീരവാണി നിർവഹിക്കും.

Read Also; ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ മേക്കിങ് വിഡിയോ

അതേസമയം, ‘ചന്ദ്രമുഖി 2’ൽ അഭിനയിക്കുന്നതിന്‌ കിട്ടിയ അഡ്വാൻസ് തുകയായ 3 കോടി രൂപ മുഴുവനും കൊറോണ ഫണ്ടിലേക്ക് നൽകി രാഘവ ലോറൻസ് മാതൃകയായിരുന്നു. 50 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും, 50 ലക്ഷം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും, 50 ലക്ഷം രൂപ ഫെഫ്‌സിയുടെ ദിവസവേതനകാർക്ക് വേണ്ടിയും,50 ലക്ഷം ഡാൻസർ യൂണിയനിലേക്കും, 25 ലക്ഷം രൂപ ശാരീരിക വൈകല്യമുള്ള കുട്ടികൾക്കും, 75 ലക്ഷം രൂപ രാഘവാ ലോറൻസ് ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വേണ്ടിയുമാണ് വീതിച്ച് നൽകിയത്.

Story highlights- Lakshmi Menon to play the female lead in ‘Chandramukhi 2’