ആകാശത്തു നിന്നും നീണ്ട മിന്നൽ പിണർ പതിച്ചത് ട്രക്കിൽ- അമ്പരപ്പിക്കുന്ന കാഴ്ച
അമ്പരപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. പ്രകൃതിയുടെ തന്നെ പ്രതിഭാസങ്ങൾ ഇതിൽ പ്രധാനമാണ്. ഉരുൾപൊട്ടലിന്റെയും ഇടിമിന്നലിന്റെയും അവിശ്വസനീയമായ കാഴ്ചകൾ ഇങ്ങനെ ശ്രദ്ധേയമായവയിലുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു മിന്നൽ പിണറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. ഫ്ലോറിഡയിലെ ഒരു റോഡിൽ നിന്നുള്ള വിഡിയോയാണ് ശ്രദ്ധനേടിയത്.
ഫ്ലോറിഡയിലെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു ഒരു കുടുംബം. മൈക്കൽ മേ വാലെൻ എന്ന സ്ത്രീയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ഒരു അവധിക്കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൈക്കൽ മേ വാലെനും കുടുംബവും. കാറിൽ മക്കൾക്കൊപ്പമാണ് മൈക്കൽ മേ വാലെൻ യാത്ര ചെയ്തത്. മുന്നിൽ ട്രക്കുമായി ഭർത്താവും ഉണ്ടായിരുന്നു. അപ്പോഴാണ് അവർ അവിശ്വസനീയമായ മിന്നലാക്രമണം ക്യാമറയിൽ പകർത്തിയത്.
ഒരു കൊടുങ്കാറ്റായിരുന്നു ആദ്യമുണ്ടായത്. മിന്നൽ അത്ര ശക്തമായിരിക്കില്ലെന്നാണ് ആദ്യം കരുതിയത്. അതിനാൽ അവർ മിന്നലിന്റെ ഒരു ചിത്രം എടുക്കാൻ ശ്രമിച്ചു. ഓരോ തവണയും ചിത്രം പകർത്താൻ കഴിയാതെ വന്നു. അതിനാൽ ഇവരുടെ മരുമകൻ സ്ലോ-മോഷൻ വിഡിയോ റെക്കോർഡ് ചെയ്യാൻ നിർദ്ദേശിച്ചു. അപ്പോഴാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച പകർത്തിയത്.
Read Also; പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ്; വിതുമ്പിക്കരഞ്ഞ് വിദ്യാർത്ഥികൾ, ഹൃദയംതൊട്ട കാഴ്ച
വിഡിയോയിൽ പകർത്തിയ ദൃശ്യം ഇങ്ങനെ; മിന്നൽ ഭർത്താവിന്റെ ട്രക്കിൽ വന്നാണ് പതിച്ചത്. ഒരു മിന്നൽ പിണർ വന്നു പതിക്കുന്നതും പിന്നാലെ തീപ്പൊരികൾ ചിതറുന്നതും വാഹനം കത്തുന്നതും വിഡിയോയിൽ കാണാം. യാത്രക്കാർക്ക് ഒന്നും പരിക്കില്ലെങ്കിലും, വാഹനം പൂർണമായും കരിഞ്ഞുപോയ അവസ്ഥയിലാണ്. മുൻപും ഇത്തരത്തിലൊരു വിഡിയോ ശ്രദ്ധനേടിയിരുന്നു.
ചുഴലിക്കാറ്റിനിടയിൽ ഒരു കാറിൽ ഇടിമിന്നലേൽക്കുന്നതിന്റെ അപൂർവ്വ ദൃശ്യമാണ് ശ്രദ്ധേയമായത്. കണ്ണുചിമ്മുന്ന വേഗതയിലാണ് ആ മിന്നൽ കാറിൽ പ്രഹരമേല്പിച്ചത്. ഒന്ന് കണ്ണടച്ചു തുറന്നാൽ നഷ്ടമാകുമായിരുന്ന വേഗതയാണ് മിന്നലിനുണ്ടായിരുന്നത്. കാറിന്റെ പിൻവശത്തെ വിൻഡോയിലാണ് ഇടിമിന്നൽ പതിച്ചത്.
Story highlights- lightning striking family truck