പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ്; വിതുമ്പിക്കരഞ്ഞ് വിദ്യാർത്ഥികൾ, ഹൃദയംതൊട്ട കാഴ്ച

July 4, 2022

പ്രിയപ്പെട്ട അധ്യാപകൻ സ്കൂളിൽ നിന്നും സ്ഥലം മാറി പോകുമ്പോൾ വിങ്ങിക്കരയുന്ന കുഞ്ഞുങ്ങളുടെ വിഡിയോയാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം തകർക്കുന്നത്. കശ്മീരിലെ ബുദ്ഗാമിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. കുട്ടികൾക്ക് അവരുടെ അധ്യാപകൻ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് കാണിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. അമരീഖ് സിങ് എന്ന അധ്യാപകനാണ് തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോട് യാത്രപറഞ്ഞ് നിറകണ്ണുകളോടെ വാഹനത്തിൽ കയറിപോകുന്നത്. ഈ സമയം ക്ലാസ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിവന്ന കുഞ്ഞുങ്ങൾ അലറിക്കരയുന്നതും ‘പോകരുത്’ എന്ന് പറയുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണാം.

കാശ്മീരിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വൈറലായിക്കഴിഞ്ഞു. അധ്യാപക- വിദ്യാർത്ഥി ബന്ധത്തിന്റെ മനോഹാരിതയാണ് ഈ ദൃശ്യങ്ങളിൽ കാണുന്നതെന്നും വളരെ അപൂർവ്വമായൊരു കാഴ്ചയാണ് ഇതെന്നുമൊക്കെയാണ് പലരും ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ഹർപീത് സിങ് എന്ന ഫിസിഷ്യന്റെ ട്വിറ്ററിലൂടെയാണ് ആദ്യമായി ഈ വിഡിയോ പങ്കുവെച്ചത്. എന്നാൽ വിഡിയോ വൈറലായതോടെ ഈ ദൃശ്യത്തെ ഏറ്റെടുക്കുന്നവർ നിരവധിയാണ്.

Read also: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

അതേസമയം സമൂഹമാധ്യമങ്ങൾ കൂടുതൽ ജനപ്രിയമായി എന്നതിന്റെ തെളിവ് കൂടിയാണ് കാശ്മീരിലെ ഒരു ഗ്രാമത്തിലെ സ്കൂളിൽ നിന്നുളള ഈ ദൃശ്യങ്ങൾ അതിവേഗത്തിൽ നമുക്കിടയിലേക്ക് എത്തിയത് പോലും. അതേസമയം ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ ലഭിക്കാറുള്ളതും.

Read also: മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ… കെപിഎസി ലളിത അഭിനയിച്ച പാട്ടുമായി മേഘ്‌നക്കുട്ടി

Story highlights: Students Heartbroken As Their Teacher Gets Transferred