മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ… കെപിഎസി ലളിത അഭിനയിച്ച പാട്ടുമായി മേഘ്‌നക്കുട്ടി

July 3, 2022

‘മരം’ എന്ന ചിത്രത്തിലെ ‘മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ..’ എന്ന പഴയകാല ഗാനവുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ എത്തുകയാണ് മലയാളികളുടെ പ്രിയഗായിക മേഘ്ന സുമേഷ്. കെപിഎസി ലളിത അഭിയിച്ച ഗാനം സിനിമയിൽ പാടിയത് പി മാധുരിയാണ്. സംഗീതപ്രേമികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നുമായി ഈ കുഞ്ഞുമോൾ എത്തുമ്പോൾ ഏറെ സന്തോഷത്തിലാണ് പാട്ട് പ്രേമികളും. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം ഒരുക്കിയ ഗാനം അതിഗംഭീരമായി വേദിയിൽ ആലപിക്കുകയാണ് മേഘ്‌നക്കുട്ടി.

വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന പാട്ടുകൾ പാടി ആരാധകരെ നേടിയതാണ് മേഘ്ന. ഓരോ തവണ വേദിയിൽ എത്തുമ്പോഴും ആലാപന ശുദ്ധികൊണ്ടും കുസൃതി നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് ഈ കുഞ്ഞ്. ഓരോ പാട്ടുകളും അതിഗംഭീരമായി പാടുന്ന ഈ കുരുന്നിന്റെ ആലാപനത്തിന് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പലപ്പോഴും വിധികർത്താക്കളും ആരാധകരും.

മുതിർന്നവർ പോലും പാടാൻ ഭയപ്പെടുന്ന പല ഗാനങ്ങളെയും നിസ്സാരമായി പാടാറുണ്ട് ഈ കുരുന്ന്. നേരത്തെ ‘ഇന്ദുകലാമൗലി തൃക്കൈയ്യിലോമനിക്കും’ എന്ന ഗാനം മേഘ്‌നക്കുട്ടി ഈണത്തിൽ പാടിയത് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ പ്രകടനമായിരുന്നു. പലപ്പോഴും ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത അക്ഷര സ്ഫുടതയിലും സർഗ്ഗ വൈഭവത്തിലുമാണ് ഈ കുഞ്ഞുമോളുടെ ആലാപനം.

Read also: വിജയ് ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് ടാറ്റു ചെയ്ത് ആരാധിക, സർപ്രൈസ് ഒരുക്കി താരം

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Story highlights: Meghna singing KPAC Lalitha movie song