വിജയ് ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് ടാറ്റു ചെയ്ത് ആരാധിക, സർപ്രൈസ് ഒരുക്കി താരം

July 2, 2022

ഇഷ്ടതാരങ്ങളോടുള്ള സ്നേഹം വ്യത്യസ്ത രീതിയിൽ പ്രകടിപ്പിക്കുന്ന നിരവധി ആരാധകരെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ നായകൻ വിജയ് ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് ടാറ്റു ചെയ്ത ആരാധികയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ലൈഗർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിങ്ങിലെത്തി ഈ ആരാധികയെ നേരിൽക്കണ്ട് സർപ്രൈസ് നൽകിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

അതേസമയം തന്റെ ഇഷ്ടതാരത്തെ അപ്രതീക്ഷിതമായി നേരിൽ കണ്ടതോടെ സന്തോഷം കൊണ്ട് പൊട്ടിക്കരയുകയാണ് ഈ ആരാധിക. തുടർന്ന് പെൺകുട്ടിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട് വിജയ് ദേവരകൊണ്ട.

Read also: അംഗവൈകല്യമുള്ള മകനെ നോക്കണം; ഒരേ സ്ഥാപനത്തിൽ 65 വർഷം ജോലി ചെയ്ത് ഒരമ്മ, തേടിയെത്തിയത് ഗിന്നസ് വേൾഡ് റെക്കോർഡ്‌

തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നായകനാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഢി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടവനായി മാറിയത്. പിന്നീട് നിരവധി കഥാപാത്രങ്ങളെയും തെന്നിന്ത്യക്ക് സമ്മാനിച്ച വിജയ് ദേവരകൊണ്ടയ്ക്ക് ഭാഷാഭേദമന്യേ നിരവധിയുണ്ട് ആരാധകരും. ഇപ്പോഴിതാ താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ലൈഗർ. ചിത്രത്തിൽ ബോക്സിങ് താരമായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. അനന്യ പാണ്ഡെ വിജയ്‌യുടെ നായികയായി എത്തുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

Read also: മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം എപ്പോഴും കൂടെവേണം, വ്യത്യസ്തമാർഗം തേടി മകൾ- ഹൃദയംതൊട്ട് വിഡിയോ

Story highlights: Vijay Devarakonda surprised fan girl portrait tattooed on her back