അംഗവൈകല്യമുള്ള മകനെ നോക്കണം; ഒരേ സ്ഥാപനത്തിൽ 65 വർഷം ജോലി ചെയ്ത് ഒരമ്മ, തേടിയെത്തിയത് ഗിന്നസ് വേൾഡ് റെക്കോർഡ്‌

July 2, 2022

ഒരേ സ്ഥാപത്തിൽ അറുപത്തിയഞ്ച് വർഷം ജോലിചെയ്യുക, നമ്മിൽ പലരെ സംബന്ധിച്ചും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണിത്. ഇപ്പോഴിതാ പ്രായത്തെ വെല്ലുന്ന മനക്കരുത്തുകൊണ്ട് ഒരേ സ്ഥാപനത്തിൽ 65 വർഷത്തോളം ജോലിചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ് അമേരിക്കൻ എയർലൈൻസിൽ ഫ്‌ളൈറ്റ് അറ്റൻഡന്റായ ബെറ്റെ നാഷ് എന്ന സ്ത്രീ. ബോസ്റ്റൺ സ്വദേശിയായ ബെറ്റെ നാഷ് 1957 ലാണ് ഈ കമ്പനിയിൽ ജോലിയ്ക്ക് പ്രവേശിക്കുന്നത്. അന്ന് മുതൽ ഇന്നുവരെ യാത്രക്കാരുടെ പ്രിയപ്പെട്ട ജീവനക്കാരി കൂടിയാണ് ബെറ്റെ നാഷ്.

അതേസമയം ഇക്കാലത്തിനിടയ്ക്ക് കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുകൊണ്ടും കൂടുതൽ നല്ല പൊസിഷൻസ് നൽകാമെന്ന് പറഞ്ഞുകൊണ്ടും ബെറ്റെയ്ക്ക് മറ്റനവധി ജോലി ഓഫറുകൾ വന്നിരുന്നുവെങ്കിലും ആറര പതിറ്റാണ്ടായി ഈ സ്ഥാപനത്തിൽ തുടരുകയാണ് ബെറ്റെ.

Read also: മക്കയിലേക്ക് കാൽനടയായി പോകണം; ഉന്തുവണ്ടിയുമായി 11 മാസം നീണ്ട യാത്ര, ഒടുവിൽ ആഗ്രഹം സഫലമാക്കി ആദം മുഹമ്മദ്…

അംഗവൈകല്യമുള്ള ഒരു മകനാണ് ബെറ്റെയ്ക്ക് ഉള്ളത്. ഈ മകനൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് ബെറ്റെ ഈ ജോലിയിൽ ഇത്രയും വർഷം തുടർന്നത്. അതേസമയം ലോകം മുഴുവനുമുള്ള ജനതയ്ക്ക് മാതൃകയായ ബെറ്റെയെ തേടി ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോഡും ലഭിച്ചിരിക്കുകയാണ്. ചുറുചുറുക്കോടെ തന്റെ ജോലികൾ കൃത്യമായി ചെയ്യുന്ന ബെറ്റെയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധിപ്പേർ എത്താറുണ്ട്. ഫ്‌ളൈറ്റിൽ എത്ര തവണ യാത്ര ചെയ്താലും ബെറ്റെയ്‌ക്കൊപ്പമുള്ള യാത്ര കൂടുതൽ എനർജി നൽകാറുണ്ട് എന്നാണ് ഒരു യാത്രികൻ ഒരിക്കൽ പറഞ്ഞത്.

Read also: മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം എപ്പോഴും കൂടെവേണം, വ്യത്യസ്തമാർഗം തേടി മകൾ- ഹൃദയംതൊട്ട് വിഡിയോ

Story highlights: woman working for same company for past 65 years gets Guinness world record