ഇരുപതുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവർ; കെഎസ്ആർടിസി ബസിൽ ഒന്നിച്ച് ജോലിയും- ഉള്ളുതൊട്ടൊരു പ്രണയകഥ
പ്രണയം എന്നും പുതുമയുള്ളതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അവർക്ക് ഹൃദയത്തോട് ചേർത്തുവയ്ക്കാനൊരു പ്രണയകഥ ഉണ്ടാകും. അല്ലെങ്കിൽ മറക്കാനാകാത്ത ഒരു ഓർമ്മയായി എങ്കിലും അങ്ങനെയൊരു അനുഭവം ഉണ്ടാകും. കാത്തിരിപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രണയകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കേരളത്തിൽ നിന്നുള്ള ഒരു ദമ്പതികളാണ് ഈ പ്രണയകഥയിലെ രാജകുമാരനും ഗോപകുമാരിയും.
ഗിരിയും താരയും ഏതാനും നാളുകൾക്ക് മുൻപ് കേരളക്കര ഏറ്റെടുത്ത പ്രണയകഥയിലെ നായികയും നായകനുമാണ്. നിലവിൽ വിവാഹിതരായ ഇവർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരാണ്. ഇരുവരും ഒരേ ബസിലാണ് ജോലി ചെയ്യുന്നത്. ഈ ബസ് വെറുമൊരു കെഎസ്ആർടിസി ബസ് അല്ല നാട്ടുകാർക്ക്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ഈ ബസ് മ്യൂസിക് സിസ്റ്റവും സിസിടിവിയും അടക്കമുള്ള സൗകര്യമുള്ള ഒന്നാണ്. ഉള്ളെല്ലാം അലങ്കരിച്ചിട്ടുള്ള ഈ ബസ് നാട്ടുകാർക്ക് കൗതുകമാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് സിസിടിവി ക്യാമറകൾ, എമർജൻസി സ്വിച്ചുകൾ, പാട്ടുകേട്ട് യാത്രചെയ്യാൻ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് എയർ ഫ്രെഷനർ, കുട്ടികൾക്ക് വിനോദത്തിനുള്ള പാവകൾ, അലങ്കാരങ്ങൾ, എൽഇഡി ഡെസ്റ്റിനേഷൻ ബോർഡ് എന്നിവ വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ബസ് പോലെ തന്നെയാണ് അതിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുന്ന ഗിരിയും തറയും അവരുടെ പ്രണയവും.
ഐപ്പ് വള്ളിക്കാടൻ എന്നയാളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഈ പ്രണയകഥയും ബസും ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. സ്വന്തം വരുമാനത്തിൽ നിന്ന് പണം മുടക്കിയാണ് ഗിരിയും താരയും ഈ ബസ് ഇത്ര മനോഹരമാക്കിയതെന്ന് വിഡിയോയിൽ പറയുന്നു. ഈ ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന യാത്രക്കാർ നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പോലും ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും 1.15 ന് എഴുന്നേറ്റ് 2മണിക്ക് ഡിപ്പോയിൽ എത്തും ഇരുവരും. പിന്നെ ഗിരി ബസ് വൃത്തിയാക്കുകയും ചെയ്യും. ഇവരുടെ ഡ്യൂട്ടി 5.50 AMന് ആരംഭിക്കും.
Read Also: ഒടുവിൽ കടുവ കാണാൻ യഥാർത്ഥ ‘കടുവ’ എത്തി; തിയേറ്ററിൽ സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ച് ജോസ് കുരുവിനാക്കുന്നേൽ
അൻപതുകളോട് അടുത്ത ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ 20 വർഷത്തിലേറെ പഴക്കമുള്ള ഒരു പ്രണയകഥയുമുണ്ട്. ഗിരിക്ക് 26 വയസ്സും താരയ്ക്ക് 24 വയസ്സും ഉള്ളപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിഎത്തും പ്രണയിച്ചതും. വിവാഹത്തിന്റെ പടിവാതിലിൽ എത്തിയിട്ടും ജാതകം ചേരുന്നില്ലെന്ന കാരണത്താൽ അത് മുടങ്ങി. ഇരുവരും പക്ഷെ മറ്റുവിവാഹങ്ങളിലേക്ക് ഇല്ല എന്ന തീരുമാനത്തിൽ പ്രണയം തുടർന്നു. അങ്ങനെ 20 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ലോക്ക് ഡൗൺ സമയത്ത് ഇരുവരും വിവാഹിതരായി.
Story highlights- love story of a couple who operate a ksrtc bus together in Kerala