കണ്മണിക്കുട്ടിയുടെ നീളൻ മുടിയുടെ രഹസ്യമിതാണ്- മാജിക്കൽ ഹെയർ ഓയിൽ പരിചയപ്പെടുത്തി മുക്ത; വിഡിയോ
മലയാളികളുടെ ജനപ്രിയ അമ്മ-മകൾ ജോഡികളിലൊന്നാണ് നടി മുക്തയും മകൾ കൺമണിയും. ഒരുമിച്ചുള്ള അവരുടെ വിഡിയോകളും ഫോട്ടോഷൂട്ടുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. ബാലതാരമായാണ് മുക്ത സിനിമാലോകത്തേക്ക് എത്തിയത്. അമ്മയുടെ പാത പിന്തുടർന്ന് കണ്മണിയും ഇപ്പോൾ സിനിമയിൽ സജീവമായിരിക്കുകയാണ്. പത്താം വളവ് എന്ന സിനിമയിലൂടെയാണ് കൺമണി എന്ന കിയാര അഭിനയലോകത്തേക്ക് എത്തിയത്.
കണ്മണിയുടെ അഭിനയത്തിനും സംസാരത്തിനും വിശേഷങ്ങൾക്കുമെല്ലാം ഒട്ടേറെ ആരാധകരുണ്ട്. അതുപോലെതന്നെ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്ന ഒന്നാണ് കൺമണിയുടെ മുടി. വളരെ കരുതലോടെയും ഭംഗിയോടെയുമാണ് മുക്ത കൺമണിയുടെ മുടി വളർത്തുന്നത്. ഇപ്പോഴിതാ, ആരാധകരുടെ ആവശ്യപ്രകാരം മുടിയുടെ രഹസ്യവും അതിനായി ഉപയോഗിക്കുന്ന എണ്ണയും പരിചയപ്പെടുത്തുകയാണ് മുക്ത.
ധാരാളം വെള്ളം കുടിക്കണം എന്നാണ് എണ്ണയ്ക്ക് പുറമെ ശ്രദ്ധിക്കേണ്ടതായി മുക്ത പറയുന്നത്. ജീവിതശൈലിയുടെ പ്രത്യേകതയും മുടിയുടെ ആരോഗ്യത്തെ ബാധിക്കും എന്നും മുക്ത പറയുന്നു. നെല്ലിക്ക, നാരങ്ങാ, ചെറിയ ഉള്ളി, ഉലുവ, കറിവേപ്പില, കറ്റാർവാഴ മുതലായവയൊക്കെ ചേർത്താണ് മുക്ത എണ്ണ കാച്ചുന്നത്. എപ്പോഴും ഒരുപോലെ അല്ലെന്നും ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചാണ് കണ്മണിക്കായി എണ്ണ കാച്ചുന്നതെന്നും മുക്ത പറയുന്നു. എണ്ണ മുടിയിൽ പുരട്ടുന്ന വിധവും നടി കാണിച്ചുതരുന്നുണ്ട്.
മുൻപും കണ്മണിക്കായി എന്ന കാച്ചുന്ന വിഡിയോ നടി പങ്കുവെച്ചിരുന്നു. കറ്റാർവാഴ, നെല്ലിക്ക, ചുവന്നുള്ളി, കീഴാർ നെല്ലി, ബ്രമ്മി, മുയൽച്ചെവി, മുക്കുറ്റി, കൃഷ്ണ തുളസി, ചെമ്പരത്തി പൂവ്, ചെത്തി പൂവ്, കറി വേപ്പില, മൈലാഞ്ചി, ശിവയ്ക പൊടി, കർപ്പൂരം 4 എണ്ണം, എന്നിവ ചേർത്ത് വറ്റുന്നതിന് മുൻപ് എണ്ണ ഒഴിച്ച് തിളപ്പിക്കണം എന്നാണ് മുക്ത അന്ന് പങ്കുവെച്ചിരുന്നത്.
അതേസമയം, ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്. ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്ത കൂടത്തായി എന്ന പരമ്പരയിലൂടെ മുക്ത മലയാളം ടെലിവിഷനിലേക്കും തിരികെയെത്തിയിരുന്നു.
Story highlights- magical hair oil making video by muktha