വെറും 10 സെക്കൻഡിനുള്ളിൽ മനോഹരമായി ടൈ കെട്ടാനുള്ള ട്രിക്ക്- വൈറലായ കാഴ്ച
എക്സിക്യൂട്ടീവ് ലുക്കിൽ റെഡിയാകുമ്പോൾ എല്ലാവരെയും കുഴപ്പിക്കുന്ന ഒന്നാണ് ടൈ വൃത്തിയായി കെട്ടുന്നത്. പലർക്കും ടൈ കെട്ടാൻ അറിയാമെങ്കിലും അതെങ്ങനെ മനോഹരമായും വേഗതയോടെയും ചെയ്യണം എന്നറിയില്ല. ഇപ്പോഴിതാ, പത്തുസെക്കന്റിൽ ടൈ കെട്ടാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.
വൈറലായ ഒരു വിഡിയോയിൽ നിമിഷങ്ങൾക്കുള്ളിൽ ഒരു ടൈ കെട്ടാനുള്ള എളുപ്പമുള്ള മാർഗം കാണിക്കുന്നു. വിഡിയോ 9 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടുകയും ആളുകളിൽ നിന്നും വിവിധ അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്തു. മിറെക്‌സ് മോസെസ് എന്നയാളാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു മനുഷ്യൻ വൃത്തിയുള്ള ഒരു ടൈ കെട്ടൽ സൃഷ്ടിക്കുന്നതും കാണാം. പത്തു സെക്കന്റിലാണ് ഇത് സംഭവിക്കുന്നത്.
I never knew knotting a tie was this easy 😩 pic.twitter.com/o3PRKkTqBn
— Mirex Mosez 📸🕊 (@Mirexshotz) July 18, 2022
‘ടൈ കെട്ടുന്നത് ഇത്ര എളുപ്പമാണെന്ന് എനിക്കൊരിക്കലും അറിയില്ലായിരുന്നു’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. വിഡിയോ ആളുകളിൽ നിന്ന് നിരവധി പ്രതികരണങ്ങൾ നേടി. ഈ രീതി വളരെ ഉപയോഗപ്രദമാണെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, മറ്റുചിലർ ഈ കെട്ടും ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. മറ്റുചിലരാകട്ടെ, അങ്ങനെ ടൈ കെട്ടുന്നത് അത്ര വലിയ കാര്യമല്ലെന്നും പലവിധത്തിൽ ടൈ കെട്ടാൻ അറിയുന്നവർ ഉണ്ടെന്നും കമന്റ്റ് ചെയ്യുന്നു.
Read Also: ‘വലിയൊരു ബൈക്കപകടത്തിൽ നിന്ന് രക്ഷിച്ചത് ഒരു ആരാധകൻ..’; ഓർമ്മ പങ്കുവെച്ച് സീമ
കഴുത്തിൽ അലങ്കാരമെന്നവണ്ണം ധരിക്കുന്ന ഒന്നാണ് ടൈ. അത് ഷർട്ടിന്റെ കോളറിനടിയിൽ കഴുത്തിന് ചുറ്റുമായി കെട്ടുകയും ചെയ്യുന്നു.യൂറോപ്പിൽ നിന്ന് ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ പ്രചരിച്ചതാണ് ടൈ. മുപ്പതുവർഷം നീണ്ട യുദ്ധത്തിൽ ഫ്രാൻസിൽ സേവനമനുഷ്ഠിച്ച ക്രൊയേഷ്യൻ കൂലിപ്പടയാളികളാണ് ടൈ ഉപയോഗിച്ചിരുന്നത്. സൈനിക അതിർത്തിയിൽ നിന്നുള്ള പടയാളികൾ അവരുടെ പരമ്പരാഗത കെട്ടുകളുള്ള ടൈ ധരിച്ചിരുന്നത് പാരീസിൽ ശ്രദ്ധ നേടി. പിന്നീടത് വലിയൊരു വസ്ത്ര വിപ്ലവമായി മാറുകയും പുരുഷന്മാരും സ്ത്രീകളും കഴുത്തിൽ ടൈ കെട്ടുകയും ചെയ്തു വന്നു.
Story highlights- Man teaches tie knot hack in 10 seconds