“കണ്ണുനീർ മുത്തുമായി കാണാനെത്തിയ..”; മനസ്സ് തൊടുന്ന ആലാപനവുമായി മേഘ്‌നക്കുട്ടി

July 27, 2022

ലോക മലയാളി പ്രേക്ഷകർക്ക് മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ പ്രകടനങ്ങളൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ പ്രിയപ്പെട്ട ഇടമായി മാറിയതാണ് കുഞ്ഞു ഗായകർ മാറ്റുരയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി.

പാട്ടുവേദിയുടെ ഇഷ്ടഗായികയാണ് മേഘ്‌ന സുമേഷ്. അതിശയിപ്പിക്കുന്ന ആലാപന മികവും ഒപ്പം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കൊച്ചു വർത്തമാനങ്ങളുമാണ് ഈ കൊച്ചു ഗായികയെ ജഡ്‌ജസിന്റെയും പ്രേക്ഷകരുടെയും പ്രിയപ്പെട്ട പാട്ടുകാരിയാക്കിയത്. ഇപ്പോൾ മറ്റൊരു മനോഹരമായ പാട്ടുമായി വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഈ കുഞ്ഞു ഗായിക.

‘നിത്യകന്യക’ എന്ന ചിത്രത്തിലെ “കണ്ണുനീർ മുത്തുമായി കാണാനെത്തിയ..” എന്ന ഗാനമാണ് മേഘ്ന വേദിയിൽ പാടിയത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പ്രശസ്‌ത കവി വയലാറാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് മേഘ്‌നക്കുട്ടി വേദിയിൽ ഈ ഗാനം ആലപിക്കുന്നത്.

Read More: മോനിഷയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; നടക്കാനാകാത്ത അവസ്ഥയിൽ നിന്നും ഉയിർത്തെഴുന്നേറ്റു- അനുഭവം പങ്കുവെച്ച് അമ്മ ശ്രീദേവി

കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്. ഇവർക്ക് പുറമെ സംഗീതലോകത്തെ നിരവധി ഗായകരും സിനിമ താരങ്ങളും അതിഥികളായി എത്തി വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്.

Story Highlights: Meghna beautiful performance