“എം ജി അങ്കിളിന്റെ പുളുവടിക്ക് ഒരു കുറവുമില്ല..”; പാട്ടുവേദിയെ പൊട്ടിച്ചിരിപ്പിച്ച കൊച്ചു വർത്തമാനങ്ങളുമായി മേഘ്‌നക്കുട്ടി

July 27, 2022

വിസ്‌മയിപ്പിക്കുന്ന ആലാപന മികവുമായി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത കുഞ്ഞു പാട്ടുകാരിയാണ് മേഘ്‌നക്കുട്ടി. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നക്കുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.

ഇപ്പോൾ പാട്ട് വേദിയിൽ മേഘ്നയും ജഡ്‌ജസും തമ്മിൽ നടന്ന രസകരമായ സംഭാഷണങ്ങളാണ് ശ്രദ്ധേയമാവുന്നത്. ‘നിത്യകന്യക’ എന്ന ചിത്രത്തിലെ “കണ്ണുനീർ മുത്തുമായി കാണാനെത്തിയ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനായി വേദിയിലെത്തിയതാണ് മേഘ്‌നക്കുട്ടി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി വയലാർ വരികളെഴുതിയ ഗാനം യേശുദാസാണ് ചിത്രത്തിൽ ആലപിച്ചത്. ഈ ഗാനം വേദിയിൽ പാടുന്നതിന് മുൻപ് കൊച്ചു ഗായികയും വിധികർത്താക്കളും തമ്മിൽ നടന്ന സംഭാഷണമാണ് വേദിയിൽ ചിരി പടർത്തിയത്.

മേഘ്‌നക്കുട്ടിയുടെ കോസ്റ്റ്യൂമിനെ പറ്റി സംസാരിക്കുകയായിരുന്നു ജഡ്‌ജസ്‌. ഈ പാട്ട് പാടാൻ ഈ കോസ്റ്റ്യൂമിൻറെ ആവശ്യമുണ്ടോ എന്ന് തമാശയായി ചോദിക്കുകയായിരുന്നു എം ജി ശ്രീകുമാർ. ഇതിന് ശേഷം എം ജി അങ്കിളിന്റെ പുളുവടിക്ക് ഒരു കുറവുമില്ല എന്ന് മേഘ്‌നക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി തുടങ്ങുകയായിരുന്നു.

Read More: “ഞാൻ പഠിപ്പിച്ച സ്റ്റെപ്പൊന്നും പിള്ളേര് തെറ്റിച്ചിട്ടില്ല..’; താരവേദിയിലൊരു തകർപ്പൻ പ്രകടനവുമായി ഉപ്പും മുളകും ഫാമിലി
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Meghna funny conversation with judges

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!