“കിഴക്കൊന്ന് തുടുത്താൽ ചിരിക്കാൻ തുടങ്ങും..”; വാണിയമ്മയുടെ പാട്ടുമായി വേദിയിലെ കുഞ്ഞു മാലാഖക്കുട്ടിയായി മേഘ്നക്കുട്ടി
ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
അസാധ്യമായ ആലാപന മികവാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ വേദിയിൽ കാഴ്ചവെയ്ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.
ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അത്തരമൊരു പ്രകടനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് വേദിയുടെ പ്രിയ പാട്ടുകാരി മേഘ്നക്കുട്ടി. ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്.
ജഡ്ജസുമായുള്ള മേഘ്നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്നക്കുട്ടിയുടെ ഒരു ഗാനമാണ് പ്രേക്ഷകർക്കും വിധികർത്താക്കൾക്കും ഒരേ പോലെ ഹൃദ്യമായ അനുഭവം സമ്മാനിച്ചത്.
പുഴ എന്ന ചിത്രത്തിലെ “കിഴക്കൊന്ന് തുടുത്താൽ ചിരിക്കാൻ തുടങ്ങും..” എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് മേഘ്നക്കുട്ടി വേദിയിൽ ആലപിച്ചത്. എം.കെ.അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി.ഭാസ്ക്കരൻ മാഷാണ്. പ്രേക്ഷകർ ഇഷ്ടത്തോടെ വാണിയമ്മ എന്ന് വിളിക്കുന്ന പ്രിയ ഗായിക വാണി ജയറാമാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് മേഘ്നക്കുട്ടി ഈ ഗാനം ആലപിക്കുന്നത്.
Story Highlights: Meghna sings a beautiful vaniyamma song