“കാതിൽ തേന്മഴയായി പാടൂ കാറ്റേ..”; വേദിയിൽ തേന്മഴ പെയ്യിച്ച അക്ഷിതിന്റെ പാട്ട്, മനസ്സ് നിറഞ്ഞ ചിരിയുമായി ജഡ്‌ജസ്

July 30, 2022

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.

തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഗാനങ്ങളാണ് പലപ്പോഴും അക്ഷിത് പാടാനായി തിരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ യേശുദാസിന്റെ മറ്റൊരു ഗാനവുമായി എത്തി പാട്ടുവേദിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചു ഗായകൻ.

തുമ്പോളി കടപ്പുറം എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനമാണ് “കാതിൽ തേന്മഴയായി പാടൂ കാറ്റേ..” എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനം മൂളാത്ത മലയാളികൾ ഉണ്ടാവില്ല. ജയരാജ് സംവിധാനം ചെയ്‌ത ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സലീൽ ചൗധിരിയാണ്. മലയാളികളുടെ പ്രിയ കവി ഒ.എൻ.വി കുറുപ്പ് വരികളെഴുതിയിരിക്കുന്ന ഗാനം യേശുദാസാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.

അതിമനോഹരമായാണ് അക്ഷിത് ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ അക്ഷിതിന്റെ ആലാപനം കേട്ടിരിക്കുന്നത്. അക്ഷിതിന്റെ എല്ലാ പ്രകടനകളെയും പോലെ ഈ ആലാപനത്തിനും മനസ്സ് നിറഞ്ഞ കൈയടിയാണ് ജഡ്‌ജസ് നൽകുന്നത്.

Story Highlights: ബറോസിന് പായ്‌ക്കപ്പ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ; പ്രണവ് അരങ്ങിലോ അണിയറയിലോ എന്ന് ആരാധകർ

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് നൂറോളം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഓരോ കുരുന്നു ഗായകർക്കും ഒട്ടേറെ ആരാധകരായിട്ടുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്.

Story Highlights: Akshith sings an evergreen malayalam song