ഒരു കുടുക്ക പൊന്നുതരാം; മൊഞ്ചത്തിക്കുട്ടിയായി പാട്ടുവേദിയിലെത്തിയ മിയക്കുട്ടി

ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ മിടുക്കി ഗായികയാണ് കൊച്ചിക്കാരി മിയക്കുട്ടി. ഓരോ തവണയും മനോഹരമായ ഗാനങ്ങളുമായി എത്താറുള്ള മിയക്കുട്ടിയുടെ പാട്ടിനൊപ്പം ഈ കുഞ്ഞിന്റെ നിഷ്കളങ്കമായ സംസാരവും ഈ കുഞ്ഞിനെ മലയാളികളുടെ പ്രിയഗായികയാക്കി മാറ്റുന്നുണ്ട്. ഇപ്പോഴിതാ ‘ഒരു കുടുക്ക പൊന്നുതരാം..’ എന്ന ഗാനവുമായി പാട്ട് വേദിയിൽ എത്തുകയാണ് മിയ മെഹക്. പാട്ടുപാടാൻ എത്തിയ ഈ കുഞ്ഞുമോളുടെ സംസാരരീതിയും കാഴ്ചക്കാരിൽ ഏറെ ചിരി നിറയ്ക്കുന്നത്.
മൊഞ്ചത്തി കുട്ടിയായി വേദിയിൽ എത്തിയ മിയക്കുട്ടിയെ നിറഞ്ഞ് പ്രശംസിക്കുകയാണ് വേദിയും വിധികർത്താക്കളും. ഇത്തവണ ഒരുകുടുക്ക പൊന്നുതരാം…എന്ന പാട്ട് പാടാൻ വേദിയിൽ എത്തിയ മിയയുടെ രസകരമായ സംസാരമാണ് വേദിയിൽ ചിരിയുണർത്തുന്നത്. സുബൈദ എന്ന ചിത്രത്തിലെ ഈ ഗാനം, സിനിമയ്ക്ക് വേണ്ടി ആലപിച്ചിരിക്കുന്നത് എൽ ആർ അഞ്ജലി, ഈ ഈശ്വരി എന്നിവർ ചേർന്നാണ്. പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം നൽകിയ ഗാനമാണിത്.
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുപാട്ടുകാരി മിയക്കുട്ടിയ്ക്ക് ആരാധകർ ഏറെയാണ്. വാക്കുകൾ കൃത്യമായി പറഞ്ഞുതുടങ്ങും മുൻപ് തന്നെ പാട്ട് പാടി മലയാളികളുടെ ഹൃദയം കവർന്ന കൊച്ചുമിടുക്കിയാണ് ഫോർട്ട് കൊച്ചിക്കാരി മിയ മെഹക്. വേദിയെ അത്ഭുതപ്പെടുത്തുന്ന ആലാപനമികവാണ് ഈ കുരുന്ന് ഗായികയ്ക്ക് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതിന് പിന്നിൽ. ഓരോ തവണയും വ്യത്യസ്തമായ പാട്ടുകളുമായാണ് ഈ കുഞ്ഞ് എത്താറുള്ളത്. വേദിയിൽ ജഡ്ജസിനൊപ്പം പോലും അതിമനോഹരമായി പാടി കഴിവ് തെളിയിച്ചുകഴിഞ്ഞു ഈ കുരുന്ന് ഗായിക.
Read also; കാസർകോടുകാരൻ രാജീവനായി കുഞ്ചാക്കോ ബോബൻ; അഭിനയമികവിൽ താരം, ശ്രദ്ധനേടി ടീസർ
പാട്ട് അതിഗംഭീരമായി പാടാറുണ്ടെങ്കിലും ചില വാക്കുകൾ ഉച്ഛരിക്കാൻ മിയക്കുട്ടിക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിന്റെ രസകരമായ വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ലിറിക്സ് എന്ന് പറയാൻ കഷ്ടപ്പെടുന്ന ഈ കുരുന്നിന്റെ വിഡിയോയും നേരത്തെ വൈറലായിരുന്നു.
Story highlights: Miah Oru Kudukka Ponnutharaam performance