കുഞ്ഞൻ മോട്ടോർ സൈക്കിളിൽ പാഞ്ഞെത്തി; കൊച്ചുകുട്ടിയെ തട്ടിയെടുത്ത് പോകാൻ ശ്രമിക്കുന്ന കുരങ്ങ്- വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

July 26, 2022

അവിശ്വസനീയമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. അമ്പരപ്പിക്കുന്നതും കൗതുകം ഉണർത്തുന്നതുമായ അത്തരം കാഴ്ചകൾക്ക് മുന്നിൽ പലപ്പോഴും പകച്ചുപോകാറുമുണ്ട്. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഭീതി പടർത്തുന്ന ഒരു കാഴ്ചയെങ്കിലും ഇത് എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. കാരണം, വിഡിയോയിലുള്ളത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന കുരങ്ങാണ്!

മുൻപും കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന കുരങ്ങന്മാരുടെ കാഴ്ചകൾ ശ്രദ്ധനേടിയിട്ടുണ്ട്. അവയിൽ നിന്നും ഈ വിഡിയോ വ്യത്യസ്തമാകുന്നത് ഒരു കുഞ്ഞ് മോട്ടോർ സൈക്കിളിൽ ആണ് കുരങ്ങ് പാഞ്ഞെത്തുന്നത് എന്നതാണ്. ഒരു ചെറിയ ബൈക്കിൽ ഒരു കുരങ്ങൻ ഒരു പിഞ്ചുകുഞ്ഞിന്റെ അടുത്തേക്ക് പാഞ്ഞെത്തുന്നതും കുഞ്ഞിന്റെ ഉടുപ്പിൽ ബലമായി പിടിച്ച് ഓടിപ്പോകാൻ ശ്രമിക്കുന്നതും കാണാം. യഥാർത്ഥത്തിൽ കുരങ്ങ് കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കുകയല്ല.

കുരങ്ങിന്റെ കഴുത്തിൽ കയർകെട്ടി ഒരാൾ മോട്ടോർ സൈക്കിളിൽ കയറ്റി അഭ്യസിപ്പിക്കുകയാണ്. കയറിന്റെ നീളം അവസാനിക്കുന്നത് കുഞ്ഞുകുട്ടി ഇരിക്കുന്ന ബെഞ്ചിന് സമീപമാണ്. അപ്പോൾ കുരങ്ങ് അവിടെ വീഴാൻ തുടങ്ങി. വീഴാതിരിക്കുന്നതിനായി പിടിക്കാൻ ശ്രമിക്കുമ്പോൾ അതിന് പിടിത്തം കിട്ടിയത് കുട്ടിയുടെ വസ്ത്രത്തിലാണ്. ഓരോ തവണയും കയർ വലിക്കുമ്പോൾ കുരങ്ങ് സ്വയരക്ഷയ്ക്കായി കുട്ടിയുടെ വസ്ത്രത്തിൽ പിടിക്കാൻ ശ്രമിക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത്. മുൻപും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

Read Also: ഉറക്കത്തിനിടെ മൂക്കിൽ മുറിവും രക്തവും; ഭർത്താവിനും സമാനമായ മുറിവ്!- അറബി പ്രേതാനുഭവം പങ്കുവെച്ച് ആശ ശരത്ത്

വലിയൊരു സന്ദേശമാണ് ഈ വിഡിയോ നൽകുന്നത്. വന്യമൃഗങ്ങൾ എത്രത്തോളം ഇണക്കമുള്ളതാണെകിലും അവയെ അവരുടെ ആവാസവ്യവസ്ഥയിൽ തന്നെ വിടുന്നതാണ് നല്ലത്. വീഡിയോയിലെ കുരങ്ങ് സർക്കസിലൊക്കെ പ്രകടനം നടത്തുന്ന തരത്തിൽ അഭ്യാസം ലഭിച്ചിട്ടുള്ളതാണ്.

Story highlights- monkey trying to run away with a toddler

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!