ഒരു കുടക്കീഴിൽ ആറു കുരുന്നുകൾ; ഗൃഹാതുരതയുണർത്തി ഒരു വിഡിയോ

July 4, 2022

മഴക്കാലത്തിന്റെ ചില നല്ല ഓർമ്മകൾക്കൊപ്പം ചേർത്തുപിടിക്കാവുന്ന ഒരു വിഡിയോ കൂടി പരിചയപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങൾ. ഒരു കുടക്കീഴൽ ഒന്നിച്ചുപോകുന്ന ആറു കുരുന്നുകളെയാണ് വിഡിയോയിൽ കാണുന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒരു കൂട്ടം കുരുന്നുകളുടെ ചിത്രം അവരുടെ പിറകെ വാഹനത്തിൽ പോയ ആരോ പകർത്തി സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതാണ്. അതേസമയം വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ഇത് സൗഹൃദത്തിന്റെ ഉദാഹരണത്തിനൊപ്പം പഴയകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് എന്നാണ് മിക്കവരും ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

അതേസമയം ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് ഈ മനോഹരമായ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. ഇതിനോടകം ഈ വിഡിയോ ഏറ്റെടുത്തിരിക്കുന്നത് നിരവധിപ്പേരാണ്. പഴയകാലത്തിന്റെ ഓർമകളാണ് ഈ വിഡിയോ കണ്ട പലരും കമന്റായി കുറിച്ചത്. അതേസമയം ഇത്തരം കാഴ്ചകൾ ഇക്കാലത്ത് വിരളമാണെന്നും എന്നാൽ പഴകാലങ്ങളിൽ ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. എന്നാൽ ഈ വിഡിയോ എവിടെ നിന്നാണെന്നോ, ആരാണ് ഈ കുട്ടികൾ എന്നോ വ്യക്തമല്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ മഴക്കാലത്തിന്റെ ഒരു മനോഹര ഓർമ്മകൾ കൂടി സമ്മാനിക്കുകയാണ് ഈ കുഞ്ഞുങ്ങൾ.

Read also: ആസിഫ് അലിയും നിവിൻ പോളിയും ഒന്നിക്കുന്ന ‘മഹാവീര്യർ’; വേറിട്ട അനുഭവമായി രാധാ- കൃഷ്ണ പ്രണയ സങ്കൽപ്പത്തിലൊരുങ്ങിയ ഗാനം

സമൂഹമാധ്യമങ്ങൾ ദിവസവും സമ്മാനിക്കുന്നത് വ്യത്യസ്തവും രസകരവുമായ കാഴ്ചകളാണ്. സോഷ്യൽ ഇടങ്ങൾ കൂടുതൽ ജനകീയമായതോടെ ഇത്തരം ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ കാഴ്ചക്കാരുമേറെയായി. പ്രായഭേദമന്യേ മുതിർന്നവരും കുട്ടികളുമടക്കം സോഷ്യൽ ഇടങ്ങളിലെ താരമായി മാറുന്നത് നിമിഷങ്ങൾക്കകമാണ്. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ മനംകവരുകയാണ് ഈ കുരുന്നുകൾ.

Story highlights: nostalgic rain video of kids going in the rain