ആസിഫ് അലിയും നിവിൻ പോളിയും ഒന്നിക്കുന്ന ‘മഹാവീര്യർ’; വേറിട്ട അനുഭവമായി രാധാ- കൃഷ്ണ പ്രണയ സങ്കൽപ്പത്തിലൊരുങ്ങിയ ഗാനം

July 3, 2022

നിവിൻ പോളി ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കികൊണ്ട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. ടൈം ട്രാവൽ- ഫാന്റസി വിഭാഗത്തിൽ എത്തുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘വരാനാവില്ലെ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അസനു അന്ന അഗസ്റ്റിന്‍ ആണ്. രാധാ- കൃഷ്ണ പ്രണയ സങ്കൽപ്പത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഇഷാൻ ഛബ്ര സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്വേഷയാണ്. അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘രാധേ, രാധേ വസന്ത രാധേ..’ എന്നുതുടങ്ങുന്ന ഗാനമാണ് നേരത്തെ പുറത്തുവന്നത്.

ചിത്രത്തിൽ നായികയായി വേഷമിടുന്നത് കന്നഡ നടി ഷാൻവി ശ്രീയാണ്. പുറത്തുവന്ന ഗാനത്തിലെ മുഖ്യാകർഷണവും ഷാൻവി തന്നെയാണ്. അടുത്തിടെ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഏറെ ആകാംക്ഷയുണർത്തുന്നതാണ് ചിത്രത്തിന്റെ ടീസർ.

അതേസമയം മലയാളത്തിൽ ആദ്യമായാണ് ടൈം ട്രാവൽ- ഫാന്റസി വിഭാഗത്തിൽ ഒരു ചിത്രമൊരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് മഹാവീര്യർ എന്ന സിനിമയ്ക്ക്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നു.

Read also: വിസ്മയിപ്പിച്ച് ബാർബി ശർമ്മ; ഹൃദയംതൊട്ട് പ്യാലി ട്രെയ്‌ലർ

നിവിൻ പോളിയും ഷംനാസും ചേർന്നാണ് സിനിമയുടെ നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. അതേസമയം, സിബി മലയിലിന്റെ ‘കൊത്ത്’ ആണ് ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അജയ് വാസുദേവ് ഒരുക്കുന്ന അടുത്ത സിനിമയായ നാലാം തൂണിലും നായകൻ ആസിഫ് അലിയാണ്. കുറ്റവും ശിക്ഷയുമാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Story highlights: Asif Ali Nivin Pauly mahaveerya song

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!