ധവാന്റെ ഇൻസ്റ്റാഗ്രാം റീലിൽ മാസ്സ് എൻട്രിയുമായി രാഹുൽ ദ്രാവിഡ്- വൈറൽ വിഡിയോ

July 20, 2022

ക്രിക്കറ്റ് താരങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലും വലിയ ആരാധക വൃന്ദമുള്ളവരാണ്. പലപ്പോഴും താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത് കൊണ്ട് തന്നെ മിക്ക താരങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്.

സമൂഹമാധ്യമങ്ങൾ വളരെ സജീവമായി ഉപയോഗിക്കുന്ന താരമാണ് ശിഖർ ധവാൻ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്ക്കുന്ന റീലുകളൊക്കെ വൈറലാവാറുണ്ട്. ഇപ്പോൾ ധവാൻ പങ്കുവെച്ച മറ്റൊരു റീലാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ആരാധകർക്ക് സർപ്രൈസായി ഒരാൾ റീലിൽ മാസ്സ് എൻട്രി നടത്തുകയായിരുന്നു.

ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡാണ് ധവാന്റെ റീലിൽ മാസ്സ് എൻട്രിയുമായി എത്തിയത്. പര്യടനത്തിനായി വെസ്റ്റ് ഇൻഡീസിലെത്തിയതായിരുന്നു താരങ്ങൾ. ശിഖർ ധവാനാണ് ഏകദിനത്തിൽ ടീമിനെ നയിക്കുന്നത്. ധവാന്റെ റീലിൽ ഓരോ താരങ്ങളായി ഹായ് പറഞ്ഞിറങ്ങുകയായിരുന്നു. അവസാനമാണ് ആരാധകർക്ക് സർപ്രൈസായി രാഹുൽ ദ്രാവിഡ് റീലിൽ മാസ്സ് എൻട്രി നടത്തിയത്. ധവാൻ പങ്കുവെച്ച ഈ റീലാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അതേ സമയം ഐപിഎല്ലിലെ പരാജയത്തിന് ശേഷം ധവാൻ പങ്കുവെച്ച ഒരു റീലും വൈറലായി മാറിയിരുന്നു. പഞ്ചാബ് കിങ്സിന് വേണ്ടി കളിച്ച താരം ടീം പുറത്തായതിന് ശേഷം തിരിച്ചു വീട്ടിലെത്തിയതിന് ശേഷം നടന്ന രസകരമായ സംഭവങ്ങളാണ് റീലിൽ അവതരിപ്പിച്ചത്.

Read More: പ്ലേ ഓഫ് കാണാതെ പുറത്തായതിന് വീട്ടിൽ നിന്ന് ഇടിയും തൊഴിയും; വൈറൽ വിഡിയോ പങ്കുവെച്ച് ശിഖർ ധവാൻ, തമാശ ഏറ്റെടുത്ത് ആരാധകർ

പ്ലേ ഓഫ് കാണാതെ വീട്ടിലേക്ക് തിരികെ ചെന്ന ധവാനെ അച്ഛൻ തമാശയായി ഇടിക്കുകയും താഴെയിട്ട് തൊഴിക്കുകയും ചെയ്യുന്ന വിഡിയോയാണ് ധവാൻ പങ്കുവെച്ചത്. ‘പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ സാധിക്കാത്തതിന് അച്ഛന്റെ വക അടിയും തൊഴിയും’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം തമാശ വിഡിയോ പങ്കുവെച്ചത്. കൗതുകത്തോടെ വിഡിയോ കണ്ട ആരാധകരും തമാശ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു.

Story Highlights: Rahul dravid makes a mass entry in dhavan instagram reel