‘ഞാൻ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയെങ്ങ് A ഗ്രേഡാക്കീട്ടാ’- സന്തോഷം പങ്കിട്ട് മീനാക്ഷി

മീനാക്ഷിയുടെ പത്താം ക്ലാസ് വിജയം ആഘോഷമാക്കിയതാണ് സോഷ്യൽ മീഡിയ. ഷൂട്ടിങ് തിരക്കുകൾക്കിടയിലും പഠനത്തിലും മികവ് പുലർത്തുന്ന മീനൂട്ടിക്ക് ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമായിരുന്നു ഗ്രേഡ്. എന്നാൽ റി വാല്യൂവേഷന് ശേഷം തന്റെ ബി പ്ലസ് എ ആയി മാറിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീനൂട്ടി. ‘ഞാൻ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ’ എന്ന അടിക്കുറുപ്പോടെയാണ് തന്റെ വിജയം മീനൂട്ടി പങ്കുവെച്ചത്.
ബാലതാരമായി വന്ന് മലയാളികൾക്കിടയിൽ സ്വീകാര്യത നേടിയ മീനാക്ഷി സിനിമാനടി എന്നതിലുപരി ഫ്ളവേഴ്സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് ശ്രദ്ധേയയായിരിക്കുന്നത്. പരിപാടിയിൽ ഏറ്റവുമധികം ചർച്ചയായ ഒരു വിഷയവുമായിരുന്നു മീനാക്ഷിയുടെ പത്താം ക്ലാസ് പരീക്ഷ. ഷൂട്ടിങ് തിരക്കുകൾക്കിടയിലും നന്നായി പഠിച്ച് ഉയർന്ന മാർക്ക് നേടിയ മീനൂട്ടിക്ക് സർപ്രൈസ് ഗിഫ്റ്റുകളും ഈ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ ഒരുക്കിയിരുന്നു.
അതേസമയം, പത്താം ക്ലാസ് റിസൾട്ട് വന്നപ്പോൾ രസകരമായ വാക്കുകളിലൂടെയാണ് മീനൂട്ടി തന്റെ വിജയം ആരാധകരെ അറിയിച്ചത് ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് ഈ മിടുക്കി കുറിച്ചിരുന്നത്. ഫിസിക്സിനായിരുന്നു മീനാക്ഷി ബി പ്ലസ് നേടിയത്. ഇപ്പോൾ പുനർ മൂല്യനിർണയം നടത്തിയപ്പോൾ ആ ബി പ്ലസ് ഗ്രേഡ് എ ആയി മാറിയിരിക്കുകയാണ്. അതേസമയം കിടങ്ങൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് മീനാക്ഷി. ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയ മീനൂട്ടി ഇന്ന് മലയാളികളുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Story highlights: re valuation result Meenakshi Anoops grade changed