‘അന്നപൂവ് സുന്ദരിയാ…’- അമ്മയ്ക്ക് കുഞ്ഞുമകന്റെ ക്യൂട്ട് മറുപടി ; വിഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ കൈലാസ് മേനോൻ സമ്മാനിച്ചു. പാട്ടുവിശേഷങ്ങളൊക്കെ പതിവായി പങ്കുവയ്ക്കുന്ന കൈലാസ് മേനോന്റെ ഫേസ്ബുക്ക് പേജിൽ ഇപ്പോൾ നിറയുന്നത് മകന്റെ വിശേഷങ്ങളാണ്. മകൻ സമന്യു രുദ്ര പിറന്നതോടെ കൈലാസ് ചിത്രങ്ങളും വിഡിയോയുമായി നിരവധി വിശേഷങ്ങളാണ് പങ്കുവയ്ക്കാറുള്ളത്.
രുദ്രനായി ഒരു ഇൻസ്റ്റാഗ്രാം പേജുമുണ്ട്. രുദ്രന്റെ രസകരമായ ഒട്ടേറെ വിഡിയോകൾ സംഗീത സംവിധായകൻ പങ്കുവയ്ക്കാറുണ്ട്. ‘അമ്മ അന്നപൂർണ്ണയെ ‘അന്നപൂവ്’ എന്നാണ് രുദ്രൻ വിളിക്കുന്നത്. ഇപ്പോഴിതാ, അമ്മയുടെ മേക്കപ്പ് ആസ്വദിച്ചുകാണുന്ന മകന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോൻ. നോക്കി നിൽക്കുന്ന രുദ്രനോട് ‘അമ്മ സുന്ദരിയായോ എന്ന് അന്നപൂർണ്ണ ചോദിക്കുമ്പോൾ ‘അന്നപൂവ് സുന്ദരിയാ’ എന്നാണ് രുദ്രൻ മറുപടി നൽകുന്നത്.
ഈ ക്യൂട്ട് മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. സമന്യു രുദ്ര എന്നാണ് കൈലാസ് മേനോന്റെയും അന്നപൂർണ്ണയുടെയും മകന്റെ പേര്.അന്നപൂർണ്ണയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അവതാരകയായി ടെലിവിഷൻ സ്ക്രീനിൽ സജീവമായിരുന്ന അന്നപൂർണ്ണ അഡ്വക്കേറ്റ് ആണ്. അതേസമയം, ഇനി ആസിഫ് അലി നായകനാകുന്ന ചിത്രം കൊത്ത്, സൗബിന്റെ ‘കള്ളൻ ഡിസൂസ’ തുടങ്ങിയ ചിത്രങ്ങൾക്കാണ് കൈലാസ് സംഗീതമൊരുക്കുന്നത്. ടൊവിനോയുടെ സിനിമ ‘വാശി’യിൽ കൈലാസ് മേനോൻ ഈണം പകർന്ന ഗാനങ്ങൾ വളരെയധികം ശ്രദ്ധേയമായിരുന്നു.
Story highlights- samanyu rudra’s cute video