കാൻസർ ബാധിതനായി ഇരുന്നപ്പോഴും സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി ജിഷ്ണു തന്നെ കാണാൻ വന്നിരുന്നു; ഓർമ്മകൾ പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ
നമ്മൾ എന്ന ചിത്രത്തിലൂടെ സംവിധായകൻ കമൽ മലയാളികൾക്ക് സമ്മാനിച്ച പ്രിയതാരങ്ങളാണ് സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ എന്നിവർ. ആത്മാർത്ഥ സുഹൃത്തുക്കളായി ഇരുവരും അഭിനയിച്ച ചിത്രം മലയാളികളുടെ പ്രിയചിത്രങ്ങളിൽ ഒന്നായി മാറി. ഒപ്പം ഇതിലെ കഥാപാത്രങ്ങളെയും മലയാളികൾ ഹൃദയത്തിലേറ്റി. ഈ സിനിമയ്ക്ക് ശേഷവും സൗഹൃദം കാത്തു സൂക്ഷിച്ചവരാണ് ജിഷ്ണുവും സിദ്ധാർഥും. എന്നാൽ നിനച്ചിരിക്കാത്ത നേരത്താണ് കാൻസർ എന്ന മഹാരോഗം ജിഷ്ണുവിനെ തേടിയെത്തിയത്. അസുഖം ബാധിച്ചപ്പോഴും മനക്കരുത്തുകൊണ്ട് പിടിച്ചുനിന്ന ഈ യുവതാരം പക്ഷെ മലയാളികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് 2016 മാർച്ച് 25 ആം തിയതി മറ്റൊരു ലോകത്തേക്ക് യാത്രയായത്.
ഇപ്പോഴിതാ പ്രിയസുഹൃത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ മത്സരിക്കാൻ എത്തിയപ്പോഴാണ് താരം തന്റെ പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. കാൻസർ ബാധിതനായി ഇരുന്നപ്പോഴും ജിഷ്ണുവിന് ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ഉറപ്പുണ്ടായിരുന്നുവെന്നാണ് സിദ്ധാർഥ് പറയുന്നത്. അസുഖത്തിന്റെ തളർച്ചയിലും പുതിയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ജിഷ്ണു തന്നെ കാണാൻ എത്തിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ മനക്കരുത്തിനെക്കുറിച്ചും തുറന്നുപറയുകയാണ് സിദ്ധാർഥ്.
Read also: എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ…കൃഷ്ണശ്രീയുടെ പാട്ടിലലിഞ്ഞ് വിധികർത്താക്കൾ
ഒപ്പം അടുത്തിടെ മരണമടഞ്ഞ ‘അമ്മ കെപിഎസി ലളിതയുടെ ഓർമ്മകളും പങ്കുവയ്ക്കുന്നുണ്ട് സിദ്ധാർഥ്. ‘അമ്മ അവസാന നാളുകളിൽ വരെ പൊരുതി ജീവിച്ച ഒരു സ്ത്രീയാണെന്നും എല്ലാ പ്രശ്നങ്ങളെയും ജീവിതത്തിൽ ഉണ്ടായ വലിയ കടബാധ്യതയേയും മനക്കരുത്തുകൊണ്ട് തോൽപ്പിച്ചതാണ് ‘അമ്മ എന്നുമാണ് സിദ്ധാർഥ് പറഞ്ഞത്. അച്ഛൻ ഭരതൻ മരിക്കുമ്പോൾ തന്നെ വലിയ കടം ഉണ്ടായിരുന്നുവെന്നും അതിനെയെല്ലാം മക്കളെപ്പോലും അറിയിക്കാത്ത ‘അമ്മ അഭിനയിച്ച് കാശുണ്ടാക്കി വീട്ടാൻ കുറെ കഷ്ടപ്പെട്ടിരുന്നുവെന്നുമാണ് സിദ്ധാർഥ് വേദിയിൽ പറഞ്ഞത്.
മുഴുവൻ എപ്പിസോഡ് കാണാം:
Story highlights; Sidharth Bharathan about late Jishnu