വീൽ ചെയറിൽ സഞ്ചരിച്ച് ഡെലിവറി നടത്തുന്ന സൊമാറ്റോ ജീവനക്കാരൻ- വിഡിയോ
മനസ്സുനിറയ്ക്കുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഉള്ളുതൊടുന്നതും കണ്ണുനിറയ്ക്കുന്നതുമായ അനുഭവങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയാകുന്നവരുടെ കഥകളാണ് അധികവും ഇങ്ങനെ ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ, വീൽചെയറിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ഒരു സൊമാറ്റോ ജീവനക്കാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഭിന്നശേഷിക്കാരനായ ഇദ്ദേഹം റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.ഗ്രൂമിംഗ് ബുൾസ് എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഈ സൊമാറ്റോ ഏജന്റ് വീൽചെയറിൽ ഭക്ഷണം വിതരണം ചെയ്യുന്നത് വിഡിയോയിൽ കാണാം. വീൽചെയർ യഥാർത്ഥത്തിൽ മോട്ടോർ ഘടിപ്പിച്ചതിനാൽ ഗതാഗതം എളുപ്പമാക്കുന്നുണ്ട്.
‘പ്രചോദനത്തിന്റെ മികച്ച ഉദാഹരണം,’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതെ, എല്ലാവർക്കും ഒരുപോലെ പ്രചോദനം പകരുന്ന കാഴ്ച്ചയാണ് ഇത്. അദ്ദേഹത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ആരെയും ആശ്രയിക്കാതെ ജോലി ചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചുകഴിഞ്ഞു. പ്രത്യേക പരിഗണനകൾ ആവശ്യപ്പെടാതെ തൊഴിൽ മികവുകൊണ്ടുതന്നെ താരമാകുകയാണ് ഇദ്ദേഹം.
ഒട്ടേറെ ആളുകളിലേക്ക് ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു ഈ വിഡിയോ. ഫൂ ഡെലിവറി എന്നത് കേവലം ഒരു ജോലിയായി മാത്രമേ കാണാതെ കനിവുകൊണ്ടു താരമായ ഒട്ടേറെ ഡെലിവറി ജീവനക്കാരുണ്ട്. അത്തരത്തിൽ മുൻപ് ശ്രദ്ധനേടിയ ഒരു അനുഭവ കഥയുമുണ്ട്. അർദ്ധരാത്രിയിൽ റോഡിൽ കുടുങ്ങിയ യുവതിയ്ക്കും സഹോദരനും തുണയായത് സ്വിഗ്ഗി ഡെലിവറി ബോയ് ആണ്. സഹോദരനോടൊപ്പം മുംബൈ നഗരത്തിൽ സഞ്ചരിക്കുമ്പോൾ അവരുടെ ബൈക്ക് ഇന്ധനം തീർന്ന് നിന്നുപോയി. ഡെലിവറിക്കിടെ ഇവരെ കണ്ട സ്വിഗ്ഗി ജീവനക്കാരൻ സഹായഹസ്തവുമായി എത്തുകയായിരുന്നു.
Story highlights- specially abled zomato agent