“കടലിനക്കരെ പോണോരെ..”; ചെമ്മീനിലെ പരീക്കുട്ടിയായി വേദിയിൽ തിളങ്ങി ശ്രീദേവ്
പാട്ടുവേദിയിലെ കുഞ്ഞു മിടുക്കനായ ശ്രീദേവ് പ്രേക്ഷകരുടെ ഇഷ്ടഗായകനാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ മറ്റൊരു മനോഹരമായ ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങുകയാണ്.
മലയാള സിനിമയിലെ ക്ലാസിക്ക് ചിത്രമാണ് ചെമ്മീൻ. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമയാണ്. ചിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഗാനമാണ് “കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ..” എന്ന് തുടങ്ങുന്ന ഗാനം. സലീൽ ചൗധരി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. പരീക്കുട്ടിയുടെ വേഷവിധാനങ്ങൾ അനുകരിച്ചാണ് കുഞ്ഞു ഗായകൻ വേദിയിലെത്തിയത്.
വളരെ കൊച്ചു പ്രായത്തിൽ തന്നെ അദ്ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്ചവെയ്ക്കാറുള്ളത്. പലപ്പോഴും വേദിയിലെ കുഞ്ഞു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
Read More: “കണ്ണുനീർ മുത്തുമായി കാണാനെത്തിയ..”; മനസ്സ് തൊടുന്ന ആലാപനവുമായി മേഘ്നക്കുട്ടി
പ്രശസ്തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരായ ഫ്ളവേഴ്സ് ടോപ് സിംഗർ ജഡ്ജസിന്റെ പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് ജഡ്ജസിനെയും പ്രേക്ഷകരെയും വിസ്മയിപ്പിച്ചിട്ടുണ്ട് പാട്ടുവേദിയിലെ കൊച്ചു ഗായകർ.
Story Highlights: Sreedev sings an evergreen song from chemmeen