മഴവില്ലാടും മലയുടെ മുകളിൽ…; ചിത്രാമ്മയുടെ പാട്ടുമായി ശ്രീനന്ദ, ശബ്ദമാധുര്യംകൊണ്ട് മലയാളി ഹൃദയങ്ങളിൽ ചേക്കേറാൻ കുഞ്ഞുഗായിക
മഴവില്ലാടും മലയുടെ മുകളിൽ
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴൽ തകിൽ വേണം
കളവും പാട്ടും കളി ചിരി പുകിൽ മേളം… തുടർക്കഥ എന്ന ചിത്രത്തിലെ ഈ ഗാനം ഒരിക്കലെങ്കിലും കേട്ടാസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആലപിച്ച ഈ മനോഹരഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കി ശ്രീനന്ദ. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഈ ഗാനം വളരെ ഗംഭീരമായാണ് ഈ കുഞ്ഞുമോൾ വേദിയിൽ എത്തിച്ചത്.
ഫ്ളവേഴ്സ് ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മിടുക്കരായ ഗായകരിൽ ഒരാൾ കൂടിയാണ് ശ്രീനന്ദകുട്ടി. മലയാളികൾ എക്കാലവും കേൾക്കാൻ കൊതിയ്ക്കുന്ന മികച്ച ഗാനങ്ങളാണ് ഈ കുഞ്ഞുമോൾ വേദിയിൽ ഓരോ തവണയും എത്തിക്കുന്നത്. ഈ കുരുന്നിന്റെ പാട്ടിനെ ഏറെ പ്രശംസിച്ച വിധികർത്താക്കൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗേഴ്‌സിലെ ഏറ്റവും മികച്ച ശബ്ദമുള്ള ഗായകരിൽ ഒരാൾ കൂടിയാണ് ഈ കുഞ്ഞുമോൾ എന്നാണ് വേദിയിൽ പറഞ്ഞത്.
Read also: ഇതൊക്കെ സിംപിൾ അല്ലേ; ദേശീയഗാനം പാടി പൊട്ടിച്ചിരിപ്പിച്ച് കുരുന്ന്
ആലാപനത്തിലെ മാധുര്യം കൊണ്ട് ഏറെ കൈയടികൾ ഏറ്റുവാങ്ങിയ ഗായികയാണ് ശ്രീനന്ദ. ഇപ്പോഴിതാ ചിത്രാമ്മയുടെ പാട്ട് പാടി വേദിയുടെ മുഴുവൻ മനം കവരുകയാണ് ഈ കുഞ്ഞുമോൾ. കേൾവിക്കാരുടെ മുഴുവൻ ഹൃദയങ്ങളിൽ അതിമനോഹരമായൊരു മാന്ത്രികത നിറയ്ക്കാറുണ്ട് ഈ കുഞ്ഞുമോളുടെ ആലാപനം. ഗംഭീരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ശ്രീനന്ദ ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ്.
Story highlights: Sreenanda’s amazing singing touches heart