അരുന്ധതിക്ക് പിറന്നാൾ; ചിത്രശലഭ ലോകം പോലെ ആഘോഷമാക്കി ശിവദ
അഭിനേതാക്കളുടെ വിശേഷങ്ങളെല്ലാം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, നടി ശിവദയുടെ മകൾ അരുന്ധതിയുടെ മൂന്ന് വയസ്സ് പിറന്നാൾ ആഘോഷങ്ങൾ ശ്രദ്ധനേടുകയാണ്. ശിവദയും ഭർത്താവ് മുരളി കൃഷ്ണയും ചേർന്ന് വെള്ളയും നീലയും തീമിലുള്ള ഒരു ജന്മദിന പാർട്ടി നടത്തിയിരുന്നു. ശിവദ ഏറ്റവുമൊടുവിൽ വേഷമിട്ട ‘ട്വൽത്ത് മാൻ’ സഹതാരങ്ങളായ അനുശ്രീ, ലിയോണ ലിഷോയ്, അദിതി രവി, രാഹുൽ മാധവ് എന്നിവരുൾപ്പെടെ അഭിനയലോകത്തെ സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു.
മൂന്നാം പിറന്നാൾ ദിനത്തിൽ ചിത്രശലഭത്തെ പോലൊരു നീല ജന്മദിന കേക്ക് ആയിരുന്നു നടി മകൾക്കായി ഒരുക്കിയിരുന്നത്. ഇപ്പോൾ പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശിവദ.’നമ്മുടെ കൊച്ചു രാജകുമാരിക്കുള്ള നിങ്ങളുടെ എല്ലാ ആശംസകൾക്കും വളരെ നന്ദി… അരുന്ധതിയിൽ നിന്ന് ഒരുപാട് സ്നേഹവും ആലിംഗനങ്ങളും’.
അതേസമയം, മകളുടെ ജന്മദിനത്തിൽ, ശിവദ തന്റെ കുഞ്ഞ് ജനിച്ച നിമിഷം മുതൽ എടുത്ത വിലമതിക്കാനാകാത്ത ഒരു വിഡിയോ പോസ്റ്റ് ചെയ്യുകയും അതിനോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. ‘പ്രിയപ്പെട്ട അരുന്ധതീ… നീ ലോകത്തിലേക്ക് വന്ന ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. ഓരോ നാഴികക്കല്ലും നിന്നോടൊപ്പം ആഘോഷിക്കുന്നതിനേക്കാൾ ഞങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. നീ വളർന്നുവരുമ്പോൾ, നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുക, അവയെ പിന്തുടരാനുള്ള ധൈര്യം നിനക്കുണ്ടെങ്കിൽ മാത്രം. അതിനാൽ നിന്റെ ഹൃദയം ആഗ്രഹിക്കുന്നതിന് പിന്നാലെ പോകാൻ ഒരിക്കലും ഭയപ്പെടരുത് (നിനക്ക് ഇത് ഇപ്പോൾ മനസ്സിലായില്ലായിരിക്കാം, പക്ഷേ വളരുമ്പോൾ ഉറപ്പായും മനസിലാകും) ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്. പ്രിയപ്പെട്ട കൊച്ചു രാജകുമാരിക്ക് ജന്മദിനാശംസകൾ. അച്ചയോടും അമ്മയോടും ഒപ്പം സ്‌നേഹത്തോടെ പുഞ്ചിരിക്കൂ’.
Story highlights-Sshivada’s baby girl Arundhathi’s birthday bash