ആത്മഹത്യക്കെതിരെ ബോധവത്‌കരണവുമായി ഒരു ചിത്രം; ‘ടൈം റ്റു തിങ്ക്’ പ്രേക്ഷകരിലേക്ക്
ചെറിയ കാര്യങ്ങൾക്ക് പോലും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന ആളുകൾക്ക് മുന്നിൽ ആത്മഹത്യ ഒന്നിനും ഒരുപരിഹാരമല്ല എന്ന് ഓർമ്മപ്പെടുത്തുകയും ആത്മഹത്യക്ക് എതിരായി ഒരു സാമൂഹിക ബോധവത്കരണം ആളുകളിൽ സൃഷ്ടിക്കാനുമായി എത്തുകയാണ് ‘ടൈം റ്റു തിങ്ക്’. സ്റ്റീഫൻ എം ജോസെഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എവിഐ മൂവി മേക്കർസിന്റെ ബാനറിൽ ക്രിസ്റ്റൽ ജയരാജ് ആണ് നിർമ്മിക്കുന്നത്.
‘Say Loud_No To Suicide’ എന്നുള്ള ഹാഷ് ടാഗോടുകൂടിയെത്തുന്ന ചിത്രം മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പുറത്തിറങ്ങും. ഇടുക്കി, നാഗർകോവിൽ, തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ, ചെന്നൈ എന്നിവിടങ്ങളിൽ ആണ് സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ പല ഭാഗങ്ങളും കൊടുംകാടുകൾ നിറഞ്ഞ പ്രദേശത്ത് അതിസാഹസികതയോടെ ചിത്രീകരിച്ചിരിക്കുന്നത്.
നാല് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഉർവശി, കലാരഞ്ജിനി എന്നിവർക്കൊപ്പം പുതുമുഖങ്ങളായ അഭയ് ശങ്കർ, രേവതി വെങ്കട്ട് എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം അർച്ചന ഗൗതം, സാം ജീവൻ, അച്ചു മാളവിക, ബാർഗവ് സൂര്യ, ശരവണൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആറുമുഖം ആണ്. മേക്കപ്പ്- കലൈവാണി, കോസ്റ്റ്യൂം ഡിസൈനർ- ഡയാന വിജയകുമാരി, ജയ് ആണ് ഈ സിനിമയിലെ കൊറിയോഗ്രാഫർ. ആക്ഷൻകൈകാര്യം ചെയ്യുന്നത് സ്റ്റണ്ട് മാസ്റ്റർ ജാക്കി ജോൺസൺ ആണ്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഇറ്റലിയിൽ നിന്നുള്ള “ഫ്രാൻസ്സ്കോ ട്രെസ്ക” ആണ്. എ. എസ്. ദിനേശ് ആണ് ചിത്രത്തിന്റെ പി. ആർ. ഒ. ഗിരീഷ് അമ്പാടിയാണ് ഈ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ.
Read also: വിജയ് ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് ടാറ്റു ചെയ്ത് ആരാധിക, സർപ്രൈസ് ഒരുക്കി താരം
നാല് സംഗീതസംവിധായകരായ കെകെ, റോബിൻ രാജശേഖർ, വി അരുൺ, എഎസ് വിജയ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിംഗ് നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത ഗാന രചയിതാവ് രാജീവ് ആലുങ്കൽ, കവി രക്ചകൻ എന്നിവർ ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നു. സിനിമയിൽ അഭിനയിച്ചിരിക്കുന്ന വനവാസികളുടെ കഥാപാത്രങ്ങൾ പറയുന്ന “കാരി തമിഴ്” എന്ന പുതിയ ഭാഷ രൂപകല്പന ചെയ്തിരിക്കുന്നത് കവി രക്ചകനാണ്. ദ്രാവിഡ ഭാഷാ കുടുംബത്തെ അടിസ്ഥാനമാക്കി ഒരു സംസാര ഭാഷയായി അദ്ദേഹം ഈ ഭാഷ രൂപകല്പന ചെയ്തിരിക്കുന്നു.
ദക്ഷിണേന്ത്യയിൽ നിന്ന് റിലീസ് ചെയ്യുന്ന ഈ സിനിമ കാലിക പ്രാധാന്യമുള്ള ഒരു ബഹുഭാഷാ ചിത്രം ആയിരിക്കുമെണെന്നാണ് കരുതുന്നത്. ഒപ്പം എല്ലാ തലമുറയിൽ പെട്ടവർക്കും വളരെയധികം ആസ്വദിക്കാൻ പറ്റിയ ഒരു കംപ്ലീറ്റ് പാക്കേജ് എന്റെർറ്റൈൻർ ആയിട്ടാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്.
Story highlights: Time to think movie coming soon