വസ്ത്രങ്ങളുടെ നിറവും പകിട്ടും നഷ്ടമാകാതെ വർഷങ്ങളോളം കാത്തുസൂക്ഷിക്കാൻ ചില പൊടിക്കൈകൾ

July 15, 2022

വസ്ത്രങ്ങൾ ഭംഗി നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ അൽപം പ്രയാസമാണ്. നിറം മങ്ങാതെ, തുണി മോശമാകാതെ ഇരിക്കണമെങ്കിൽ പരിപാലനവും ഇത്തിരി കഠിനമാണ്. ഒന്ന് ശ്രദ്ധിച്ചാൽ തുണികളുടെ ഭംഗിയും പകിട്ടും നിലനിർത്താൻ സാധിക്കും.

പുതിയൊരു വസ്ത്രം അലക്കുമ്പോൾ നിറം പോകാൻ സാധ്യത കൂടുതലാണ്. അങ്ങനെ നിറം പോയ വസ്ത്രം ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലുമാകും. അതുകൊണ്ട് പുത്തൻ വസ്ത്രം അലക്കുമ്പോൾ ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക.പഴങ്ങള്‍ മൂലമുണ്ടാകുന്ന കറ മാറ്റാന്‍ കറിയുപ്പു ലായനി ഒഴിച്ച് പത്തുമിനിറ്റിനുശേഷം കഴുകിക്കളയുക. കറ പമ്പ കടക്കും.

വസ്ത്രങ്ങളില്‍ ഗ്രീസ് പുരണ്ടാല്‍ ആ ഭാഗത്തു വെള്ളം നനയ്ക്കാതെ അലക്കുസോപ്പുകൊണ്ട് ഉരയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകുക. കരിമ്പന്‍ പിടിച്ചാല്‍ തൈരുപുരട്ടിവച്ച് അടുത്ത ദിവസം സോപ്പുപയോഗിച്ചു കഴുകുക.

read Also: തിരക്കേറിയ റോഡിൽ മൈക്കിൾ ജാക്‌സൺ ചുവടുകളുമായി ട്രാഫിക് പൊലീസുകാരൻ, വിഡിയോ

വസ്ത്രങ്ങളുടെ കക്ഷം ഭാഗത്ത് വിയർപ്പ് കറയായി മാറാറുണ്ട്. അത് മാറുന്നതിനായി വെള്ളത്തിൽ ആസ്പിരിൻ ഗുളിക ചേർത്ത് കുതിർത്തിട്ട് അലക്കിയാൽ മതി.

Story highlights- tips for long lasting cloths