ആകാശത്ത് നിന്നൊരു അത്ഭുതക്കാഴ്ച; അമ്പരന്ന് കാഴ്ചക്കാർ
സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വിഡിയോയാണ് ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങുന്ന മേഘത്തിന്റെ ചിത്രങ്ങൾ. കാനഡയിലെ സസ്കാഷ്വനിൽ നിന്നുള്ള ഈ ദൃശ്യങ്ങളിൽ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. കടൽത്തീരത്ത് നിന്നും പകർത്തിയ ഈ ദൃശ്യങ്ങൾക്ക് ഇതിനോടകം നിരവധി കാഴ്ചക്കാരെയും ലഭിച്ചു. അതേസമയം ഈ അത്ഭുതപ്രതിഭാസം നടക്കുന്നതോടെ കടൽത്തീരത്ത് നിന്നും ആളുകൾ പിന്തിരിഞ്ഞ് പോകുന്നതും, ഇത് ചുഴലിക്കാറ്റാണ് എന്ന് ഒരു യുവതി വിളിച്ചുപറയുന്നതും വിഡിയോയിൽ കാണാം.
അതേസമയം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ഈ വിഡിയോ ഇതിനോടകം ആറുലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. ഓരോ നിമിഷവും അത്ഭുതങ്ങൾ കാത്തുവയ്ക്കുന്ന പ്രകൃതി ഒരുക്കിയ മറ്റൊരു അത്ഭുതമാണ് ഇതെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. എന്തായാലും ഇതുവരെ ദൃശ്യമാകാത്ത ഈ പ്രതിഭാസത്തിന്റെ കാരണം തിരഞ്ഞുകൊണ്ടെത്തുന്നവരും ഒരുപാടുണ്ട്.
അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. ഓരോ നിമിഷവും പ്രകൃതി നമുക്കായി കാത്തുവയ്ക്കുന്ന അത്ഭുതങ്ങൾ ചിലപ്പോൾ നമ്മെ അമ്പരപ്പിച്ചേക്കാം, മറ്റ് ചിലപ്പോൾ ഇത് നമ്മെ ഭീതിപ്പെടുത്തുകയും ചിലപ്പോൾ കൗതുകമാകുകയും ചെയ്തേക്കാം.
Near Watrous/Manitou today pic.twitter.com/599NLcn2ke
— Douglas Thomas (@winstonwildcat) June 29, 2022
Read also: ക്ലാസ് മുറിയിലൊരു കുട്ടി മാജിക്; സുഹൃത്തുക്കൾക്കിടയിൽ താരമായി കുഞ്ഞുമിടുക്കൻ
അതേസമയം അടുത്തിടെ ലോർഡ് ഹോവേ ദ്വീപിൽ നിന്നുള്ള ചില കാഴ്ചകളും ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ആകാശത്ത് കൂടി ഒഴുകി നടക്കുന്ന മേഘങ്ങളെയാണ് ഇവിടെ കാണുക. സമുദ്രത്തിൽ നിന്നും മുകളിലേക്ക് വരുന്ന നീരാവിയാണ് ഈ സുന്ദരമായ കാഴ്ചകൾക്ക് കാരണം. നീരാവിയുടെ ഫലമായി ആകാശത്ത് കൂടി ഒഴുകി നടക്കുന്ന മേഘങ്ങൾ വളരെ മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കുഞ്ഞൻ ദ്വീപിൽ മഴക്കാടുകളും അപൂർവ്വങ്ങളായ സസ്യങ്ങളും മൃഗങ്ങളുമൊക്കെയുണ്ട്. ഈ കുഞ്ഞൻ ദ്വീപിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ കാണപ്പെടുന്ന പർവ്വതങ്ങളാണ്. ഏകദേശം 875 കിലോമീറ്റർ നീളമുള്ള പർവ്വതങ്ങളാണ് ഇവിടെ ഉള്ളത്. ഇവിടെ നിന്നും പർവ്വതങ്ങൾക്ക് മുകളിലായി ഒഴുകി നടക്കുന്ന മേഘങ്ങളെയും കാണാം.
Story highlights: unusual landspout emerges in beach shocks internet