ക്ലാസ് മുറിയിലൊരു കുട്ടി മാജിക്; സുഹൃത്തുക്കൾക്കിടയിൽ താരമായി കുഞ്ഞുമിടുക്കൻ

July 1, 2022

കുഞ്ഞുങ്ങളുടെ രസകരമായ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വേഗത്തിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കാഴ്ചക്കാർക്കിടയിൽ കൗതുകമാകുകയാണ് ഒരു കുഞ്ഞുമിടുക്കൻ. ക്ലാസ് മുറിയിൽ സുഹൃത്തുക്കൾക്കിടയിൽ താരമായി മാറിയ ഈ ബാലന്റെ വിഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. സുഹൃത്തുക്കളെ മാജിക് കാണിച്ചുകൊണ്ടാണ് ഈ മിടുക്കൻ ക്ലാസ് മുറിയിലെ താരമായി മാറിയിരിക്കുന്നത്.

രണ്ടു കുഞ്ഞികല്ലുകൾ രണ്ട് കൈയിൽ പിടിക്കുന്നതും അവ മേശമേൽ വെച്ച് കൈ മാറ്റുമ്പോൾ രണ്ട് കല്ലുകളും ഒരു കൈയുടെ അടിയിൽ വരുന്നതുമാണ് വിഡിയോയിലുള്ളത്. കൂട്ടം കൂടിനിൽക്കുന്ന സുഹൃത്തുക്കൾക്കിടയിൽ നിന്നുകൊണ്ട് മാജിക് ചെയ്യുന്നതും പിന്നീട് വിഡിയോ എടുക്കുന്ന ആളുടെ ആവശ്യപ്രകാരം രണ്ടാമതും ഈ മാജിക് ചെയ്യുന്നതുമൊക്കെ വിഡിയോയിലുണ്ട്. ബാലൻ മാജിക് കാണിക്കുമ്പോൾ കൂടെ നിന്ന സുഹൃത്തുക്കൾ അവന്റെ മാജിക് കണ്ട് അമ്പരക്കുന്നതും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്. സാഹിൽ ആസാം എന്നയാളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വിഡിയോ ഇതിനോടകം അഞ്ച് മില്യണിലധികം കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു.

Read also: മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം എപ്പോഴും കൂടെവേണം, വ്യത്യസ്തമാർഗം തേടി മകൾ- ഹൃദയംതൊട്ട് വിഡിയോ

ദിവസവും ഇത്തരത്തിൽ നിരവധി വിഡിയോകളാണ് സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത്. പ്രായഭേദമന്യേ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും ഇത്തരത്തിൽ കൗതുകം നിറയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാൻ കാരണമായി. കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും മാത്രമല്ല പക്ഷികളുടെയും മൃഗങ്ങളുടെയും വരെ ചിത്രങ്ങൾക്കും വിഡിയോകൾക്കും ഇപ്പോൾ കാഴ്ചക്കാർ ഏറെയാണ്. ഒപ്പം ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പോലും നിമിഷങ്ങൾക്കകം നമുക്കരികിലേക്ക് എത്തുന്നുവെന്നതും സോഷ്യൽ മീഡിയയെ കൂടുതൽ ജനപ്രിയമാക്കുന്നുണ്ട്.

Read also: അസാമാന്യ വൈഭവത്തോടെ കൃഷ്ണജിത്ത് പാടി… മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു…; ഗാനഗന്ധർവന്റെ ഓർമകളുമായി പാട്ട് വേദി

Story highlights: Schoolboy performs magic in front of friends, video goes viral