‘വിടുതലൈ’യിൽ വിജയ് സേതുപതിക്കൊപ്പം വേഷമിടാൻ മകൻ

July 21, 2022

മലയാളികൾക്കും സുപരിചിതനായ നടനാണ് വിജയ് സേതുപതി. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിടുന്ന നടൻ ഇപ്പോൾ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ജയമോഹൻ എഴുതിയ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നടക്കുകയാണ്.

ഇപ്പോഴിതാ, വിജയ് സേതുപതിയുടെ മകൻ സൂര്യ ഒരു പ്രധാന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ‘നാനും റൗഡി ധാൻ’ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് അരങ്ങേറ്റം കുറിച്ച സൂര്യ ‘വിടുതലൈ’യിൽ ഒരു ട്രൈബൽ കൗമാരക്കാരന്റെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

സംവിധായകനും നടനുമായ ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘വിടുതലൈ’ ഒരു ക്രൈം ത്രില്ലറാണ്. സിനിമയുടെ പ്രാരംഭ ഷൂട്ടിംഗ് 2019 ൽ ആരംഭിച്ചതായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 2021 ഏപ്രിലിൽ പുറത്തിറങ്ങി. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: കെജിഎഫിൽ ഇനി വിക്രം; പാ രഞ്ജിത്തിന്റെ കെജിഎഫ് ചിത്രം ആരംഭിക്കുന്നു

അതേസമയം, മലയാളത്തിൽ രണ്ടാമത്തെ ചിത്രം ചെയ്യാനായുള്ള തയ്യാറെടുപ്പിലാണ് തമിഴ് താരം വിജയ് സേതുപതി. മാർക്കോണി മത്തായി ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തിയത്. ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിത്യ മേനോനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്.

Story highlights- Vijay Sethupathi’s son Surya to act in his film ‘Viduthalai’