സ്കൂൾ ഓർമ്മകളുണർത്തി ഒരു ഡാൻസ് വിഡിയോ; ചിരി അടക്കാൻ കഴിയാതെ സമൂഹമാധ്യമങ്ങൾ
സ്കൂൾ ജീവിതത്തെ പറ്റി ഗൃഹാതുരമായ ഓർമ്മകൾ സൂക്ഷിക്കുന്നവരാണ് നമ്മളോരോരുത്തരും. സ്കൂളിലെ ആർട്സ് ഡേയ്ക്കും ആനുവൽ ദിനത്തിലുമൊക്കെ കാഴ്ച്ചവെച്ച കലാപ്രകടനങ്ങൾ മികച്ച ഓർമ്മകളാണ് നമുക്കൊക്കെ സമ്മാനിച്ചിട്ടുള്ളത്. അത്തരം ചില ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് മൂന്ന് യുവാക്കൾ ചേർന്ന് അവതരിപ്പിച്ച ഒരു ഡാൻസ് വിഡിയോ.
എന്നാൽ ഒരു ട്രോൾ രൂപത്തിലാണ് ചെറുപ്പക്കാർ ഈ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 90 കളിലെ ഒരു സ്കൂൾ ആനുവൽ ഡേ ഇവർ പുനഃസൃഷ്ടിക്കുകയാണ്. ഹരി മുനിയപ്പൻ എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മണി രത്നത്തിന്റെ ഗുരുവിലെ “ബർസോ രെ..” എന്ന ഗാനത്തിന് ചുവട് വെയ്ക്കുകയാണ് ഈ യുവാക്കൾ. മിക്ക ആനുവൽ ദിനത്തിലെ ഡാൻസ് പ്രകടനത്തിലും സംഭവിക്കുന്നത് പോലെ ഒരാൾ എല്ലാ സ്റ്റെപ്പുകളും നന്നായി അവതരിപ്പിക്കുമ്പോൾ മറ്റൊരാൾ സഭാകമ്പം കാരണം പഠിച്ച സ്റ്റെപ്പുകളൊക്കെ മറന്ന് പോവുകയാണ്. വലിയ പൊട്ടിച്ചിരിയാണ് സമൂഹമാധ്യമങ്ങളിൽ ഈ യുവാക്കൾ ഉണ്ടാക്കിയിരിക്കുന്നത്. സിനിമ താരങ്ങളടക്കമുള്ളവർ ഇവരുടെ പ്രകടനത്തിന് വലിയ കൈയടി നൽകി രംഗത്ത് വന്നിട്ടുണ്ട്. 21 ലക്ഷത്തോളം ആളുകളാണ് ഇതിനകം വിഡിയോ കണ്ടിരിക്കുന്നത്.
Read More: ബുള്ളറ്റ് ഓടിച്ച് വിവാഹമണ്ഡപത്തിലേക്ക് എത്തിയ വധു, മാസ്സ് എൻട്രിയെന്ന് സോഷ്യൽ മീഡിയ-വിഡിയോ
ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വിവാഹ മണ്ഡപത്തിലേക്ക് ബുള്ളറ്റ് ഓടിച്ചെത്തിയ ഒരു യുവതിയുടെ വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്. ലഹംഗയണിഞ്ഞ് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്ന വധുവാണ് വിഡിയോയിലെ താരം. ഭാരമേറിയ ലഹംഗയ്ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു ബുള്ളറ്റ് ഓടിക്കുന്നുണ്ട്. വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര. വൈശാലി ചൗധരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Story Highlights: 90s annual day recreation funny video