അമ്മയും മകളും ഒന്നിച്ച് ഒരേ വിമാനം പറത്തി; ചരിത്രനിമിഷം- വിഡിയോ
മക്കളുടെ വിജയങ്ങൾ എപ്പോഴും മാതാപിതാക്കൾക്ക് അഭിമാനമാണ്. അവരുടെ നേട്ടങ്ങളുടെ നിഴലായി അച്ഛനമ്മമാർ ഉണ്ടാകും. എന്നാൽ മക്കളുടെ അഭിമാനകരമായ നേട്ടങ്ങളിൽ ഭാഗമാകുകയും അഭിമാനിക്കാവുന്ന ചരിത്രനിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യാൻ സാധിക്കുന്നവർ അപൂർവമാണ്. അത്തരത്തിലൊരു നിമിഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
സൗത്ത് വെസ്റ്റ് എയർലൈൻസിന് വേണ്ടി ആദ്യമായി ഒരു അമ്മയും മകളും ഒരുമിച്ച് ഒരേ വിമാനം പറത്തി. ക്യാപ്റ്റൻ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫീസർ കീലി പെറ്റിറ്റും ജൂലൈ 23-ന് ഡെൻവറിൽ നിന്ന് സെന്റ് ലൂയിസിലേക്ക് വിമാനം പറത്തിയാണ് ചരിത്രം സൃഷ്ടിച്ചത്. ഹൃദയംതൊടുന്നൊരു കഥയാണ് ഇരുവരുടെയും.
This mother-daughter duo made history as co-pilots on the flight deck of Southwest Airlines 🛩 pic.twitter.com/KeXCYsY5wU
— NowThis (@nowthisnews) August 3, 2022
വിമാനത്തിലെ യാത്രക്കാരെ ഹോളി പെറ്റിറ്റ് സ്വാഗതം ചെയ്യുകയും അമ്മയും മകളുമാണ് വിമാനം പരത്തുന്നത് എന്ന കൗതുകം പങ്കുവയ്ക്കുന്നതും വിഡിയോയിൽ കാണാം. ‘എല്ലാവർക്കും നന്ദി. ഞങ്ങൾക്കും സൗത്ത് വെസ്റ്റേൺ എയർലൈൻസിനും ഇത് വളരെ ആവേശകരമായ ദിവസമാണ്. വളരെ പ്രത്യേകതയുള്ള ഒരു ദിവസം. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ഡെക്കിലെ ആദ്യത്തെ അമ്മ-മകൾ ജോഡിയാണ് ഞങ്ങൾ.
Read Also: ബാബു ആന്റണിയും അമേരിക്കൻ വംശജയായ ഭാര്യയും ചേർന്ന് പാടി, ‘പാർത്ത മുതൽ നാളെ..’- വിഡിയോ
വിഡിയോ അനുസരിച്ച്, കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം വ്യോമയാന വ്യവസായത്തിൽ സജീവമായ ഹോളി കഴിഞ്ഞ 18 വർഷമായി സൗത്ത് വെസ്റ്റേൺ എയർലൈൻസിൽ ജോലി ചെയ്യുന്നു. കീലിയും അമ്മയുടെ പാത പിന്തുടർന്നു. ‘സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് ഡെക്കിൽ സഹ പൈലറ്റുമാരായി ഈ അമ്മയും മകളും ചരിത്രം സൃഷ്ടിച്ചു’- വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ. എന്തായാലും ഈ കൗതുകം സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധേയമായിക്കഴിഞ്ഞു.
Story highlights- A mother-daughter duo created history after they piloted a Southwest Airlines