വ്യത്യസ്ത വേഷത്തിൽ മമ്മൂട്ടി- നൻപകൽ നേരത്ത് മയക്കത്തിനായി കാത്ത് സിനിമ പ്രേമികൾ, ആകാംക്ഷയുണർത്തി പോസ്റ്റർ

August 16, 2022

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓരോ സിനിമാ പ്രേമികളുടെയും സ്വപ്ന സാക്ഷാത്കാരമാണ് ‘നൻപകൽ നേരത്ത് മയക്കം’. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധനേടിയതാണ്. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം കഥയെക്കുറിച്ച് യാതൊരു സൂചനയും നൽകാതെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഗൗരവം എന്ന ചിത്രത്തിൽ ശിവാജി ഗണേശൻ അഭിനയിച്ച് വിസ്മയിപ്പിച്ച ഒരു രംഗവുമായാണ് മമ്മൂട്ടി ടീസറിൽ എത്തിയത്. ടീസറിൽ ശിവാജി ഗണേശൻ ഇരട്ടവേഷത്തിൽ അവതരിപ്പിച്ച ഒന്നരമിനിറ്റ് ഡയലോഗ് ഒറ്റ ടേക്കിൽ മമ്മൂട്ടി അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ. ഇത്തവണയും ചിത്രത്തെക്കുറിച്ചുള്ള ഒരു സൂചനയും നൽകാതെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

കഥയുടെ ഭൂരിഭാഗവും നടക്കുന്നത് തമിഴ്നാട്ടിൽ, പ്രത്യേകിച്ച് പഴനിയിൽ ആയതിനാലാണ് ചിത്രത്തിന് തമിഴ് പേര് നൽകിയതെന്നാണ് ടിനു പാപ്പച്ചൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ശീർഷകത്തിന്റെ അർത്ഥം ‘ഉച്ചസമയത്ത് ഉറങ്ങുക’ എന്നാണ്.

1991 ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത ‘അമരം’ എന്ന ചിത്രത്തിന് ശേഷം അശോകൻ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം അശോകൻ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിലും ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകർക്ക് ആകാംക്ഷ സമ്മാനിക്കുന്നുണ്ട്.

Read Also; അഭിമാനം നമ്മുടെ കുട്ടികൾ; ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്‌കാരവുമായി അമിതാഭ് ബച്ചന്‍-വിഡിയോ

ചിത്രത്തിൽ സൈക്കിൾ മെക്കാനിക്ക് കൂടിയായ വേലൻ എന്ന കള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ‘പേരൻപ്’, ‘കർണ്ണൻ’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തേനി ഈശ്വറാണ്.

Story highlights: After churuli lijo Jose with Mammootty for nanpakal nerath mayakkam