ചടുലമായ നൃത്തച്ചുവടുകളുമായി അഹാനയും സഹോദരിമാരും-വിഡിയോ

August 16, 2022

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അഹാന കൃഷ്‌ണ. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് അഹാന. വലിയ ആരാധക വൃന്ദമാണ് താരത്തിന് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അഹാനയുടെ ഒരു നൃത്തമാണ് വൈറലാവുന്നത്. തന്റെ സഹോദരിമാർക്കൊപ്പമാണ് താരം ചുവട് വെയ്ക്കുന്നത്. അഹാനയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ താരങ്ങളാണ് സഹോദരിമാരായ ഇഷാനിയും, ദിയയും ഹൻസികയും. ഇവർ ഒരുമിച്ച ഈ നൃത്തം ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അതേ സമയം ‘മീ മൈസെൽഫ് & ഐ’ എന്ന വെബ് സീരീസാണ് ഇനി അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. നേരത്തെ നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ വെബ് സീരീസിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. “അഹാന കൃഷ്ണയ്ക്കും ‘മീ മൈസെൽഫ് & ഐ’ വെബ് സീരീസിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും !! ഒഫീഷ്യൽ ട്രെയ്ലർ ഇതാ!’ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ‘മാ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ നടത്തുന്ന മാളവിക എന്ന യുവതിയായി അഹാന കൃഷ്ണ എത്തുന്നു.

Read More: ഈ ലോക പ്രശസ്‌ത ഇന്ത്യൻ സംഗീതജ്ഞൻ ആരാണെന്ന് പറയാൻ കഴിയുമോ; ശ്രദ്ധേയമായി 50 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രം

അഹാന കൃഷ്ണയെ കൂടാതെ, മീര നായർ, കാർത്തി വിഎസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരും വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് സുധീഷാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. നിമിഷ് രവിയാണ് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ. അതുൽ കൃഷ്ണനാണ് എഡിറ്റർ. സംഗീതം ധീരജ് സുകുമാരനും സൗണ്ട് ഡിസൈൻ നിവേദ് മോഹൻദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. കലാവിഭാഗത്തിന്റെ ചുമതല നന്ദു ഗോപാലകൃഷ്ണനും അരുൺ കൃഷ്ണയുമാണ്.

Story Highlights: Ahaana krishna and sisters dance goes viral

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!