ചുവപ്പിൽ നിന്നും പിങ്കിലേക്ക്- ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പുമായി അഹാന കൃഷ്ണ

August 3, 2022

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അഹാനയ്‌ക്കൊപ്പം സഹോദരിമാരും ഇൻസ്റ്റഗ്രാമിലും യൂട്യുബിലും താരങ്ങളാണ്. വീട്ടുവളപ്പിൽ ധാരാളം പഴവർഗങ്ങൾ അഹാനയ്ക്കുണ്ട്.

റമ്പൂട്ടാൻ, പാഷൻ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി നിരവധി പഴങ്ങളുടെ വിശേഷങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ റമ്പൂട്ടാൻ വിശേഷവുമായി നടി എത്തിയിരുന്നു. ഇപ്പോഴിതാ, ചുവപ്പിൽ നിന്നും പിങ്കിലേക്ക് വീടിന്റെ ഗാർഡൻ മാറി എന്ന് പറയുകയാണ് അഹാന കൃഷ്ണ. നിരവധി ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്നതും അമ്മയും അഹാനയും ചേർന്ന് പരിക്കുന്നതും വിഡിയോയിൽ കാണാം.

അടുത്തിടെ, വീട്ടുവളപ്പിലെ പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് എങ്ങനെ ഒരു ആരോഗ്യകരമായ ഡെസേർട്ട് ഉണ്ടാക്കാം എന്നു നടി പങ്കുവെച്ചിരുന്നു. പാഷൻ ഫ്രൂട്ടും തേനും ചേർത്താണ് ഈ ഡെസേർട്ട് തയ്യാറാക്കുന്നത്. അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. 

Read Also; ‘മൈക്ക് കയ്യിലുണ്ടല്ലോ, അപ്പോ മൈക്കിൾ ജാക്സൺ തന്നെ..’- ചിരിപടർത്തി ഒരു കുഞ്ഞു മിടുക്കി

നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

Story highlights- ahaana krishna’s dragon fruit video