lakshya

‘മൈക്ക് കയ്യിലുണ്ടല്ലോ, അപ്പോ മൈക്കിൾ ജാക്സൺ തന്നെ..’- ചിരിപടർത്തി ഒരു കുഞ്ഞു മിടുക്കി

August 3, 2022


വളരെ കൗതുകംനിറഞ്ഞ കാഴ്ചകളുടെ കലവറയാണ് സോഷ്യൽ മീഡിയ. രസകരവും, പൊട്ടിച്ചിരിപ്പിക്കുന്നതും ആവേശം പകരുന്നതുമായ നിരവധി കാഴ്ചകൾ ദിവസേന ആളുകളിലൂടെ കടന്നുപോകുന്നുണ്ട്. അവയിൽ ഏറ്റവുമധികം ശ്രദ്ധേയമാകുന്നതാണ് കൊച്ചുകുട്ടികളുടെ പാട്ടുകളും നൃത്തവുമെല്ലാം. മാത്രമല്ല, അവരുടെ സംസാരവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, ഒരു രസികൻ കുറുമ്പിയുടെ സംസാരമാണ് ശ്രദ്ധനേടുന്നത്.

മൈക്കും കയ്യിലേന്തി പാട്ടുപാടുന്നതുപോലെ നിൽക്കുന്ന ഒരു ഡോളിനെ കാണിച്ചിട്ട് ഒരാൾ ഒരു പെൺകുട്ടിയോട് ചോദിക്കുകയാണ്, ഇത് ആരാണെന്നാണറിയാമോ എന്ന്. ഉടൻ തന്നെ മറുപടിയും എത്തി. മൈക്കിൾ ജാക്സൺ എന്ന്. അതെന്താ മൈക്കിൾ ജാക്സൺ എന്നുറപ്പ് എന്ന് ചോദിച്ചപ്പോൾ മൈക്ക് കയ്യിലുണ്ടല്ലോ എന്നും പറയുന്നു. അതിന് ഈ ഡോൾ പെണ്ണല്ലേ എന്ന് വീണ്ടും ചോദിക്കുമ്പോൾ എങ്കിൽ മൈക്കിൾ ചേച്ചി എന്ന് വിളികാം എന്നും കുട്ടി രസകരമായി മറുപടി പറയുന്നു.

 ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ കുട്ടികൾ കുഴക്കാറുണ്ട്. അടുത്തിടെ രസകരമായ ഒരു ചോദ്യക്കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

തമിഴിലാണ് കുട്ടി സംസാരിക്കുന്നത്. ബേബി നിഹ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടിയുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുഞ്ഞുമിടുക്കിയുടെ വിശേഷങ്ങളാണ് ഈ പേജിൽ പങ്കുവെച്ചിരിക്കുന്നതും. വളരെ രസകരമാണ് ഇപ്പോൾ വൈറലായ വിഡിയോയിലെ ചോദ്യങ്ങൾ.

Read Also: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്‌മരിപ്പിച്ച് ഷമ്മി തിലകൻ

സെൽഫി ക്യാമറയിൽ നോക്കി ‘ഇത് ഫോട്ടോവാ?( ഫോട്ടോയാണോ) എന്ന് കുട്ടി ചോദിക്കുന്നു. അപ്പോൾ ‘അമ്മ നൽകുന്ന മറുപടി ഇത് വിഡിയോ ആണെന്നാണ്. അപ്പോൾ അടുത്ത ചോദ്യം ‘കണ്ണാടി മാതിരിയാ?’ (കണ്ണാടി പോലെയാണോ) എന്നാണ്. പിന്നീട് രസകരമായ സംശയങ്ങളും മറുപടികളുമൊക്കെയാണ് വിഡിയോയിൽ. തമിഴിലാണ് സംസാരമെങ്കിലും മലയാളികളും ഏറ്റെടുത്തിരിക്കുകയാണ് ഈ രസികൻ വിഡിയോ.

Story highlights- funny kid about her doll