“കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്..”; മലയാളി മനസ്സുകളിൽ നൊമ്പരമായി മാറിയ ആകാശദൂതിലെ ഗാനവുമായി മിടുക്കി പാട്ടുകാരി അമൃതവർഷിണി
മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃതവർഷിണി. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ ഒരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.
മലയാളി പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തുകയും കണ്ണ് നിറയ്ക്കുകയും ചെയ്ത ആകാശദൂതിലെ ഒരു ഗാനവുമായിട്ടാണ് അമൃതക്കുട്ടി വേദിയിൽ എത്തിയത്. ചിത്രത്തിലെ “കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്..” എന്ന ഗാനമാണ് കുഞ്ഞു ഗായിക വേദിയിൽ അതിമനോഹരമായി ആലപിച്ചത്. ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിക്കുന്നത്. ഇപ്പോൾ ഈ ഗാനവുമായി എത്തി പാട്ടുവേദിയുടെ മിഴിയും മനസ്സും നിറച്ചിരിക്കുകയാണ് അമൃതക്കുട്ടി.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്ളവേഴ്സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. അമൃതവർഷിണിയുടെ ഹൃദ്യമായ ആലാപനത്തിലൂടെ അത്തരമൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായിരിക്കുന്നത്.
Story Highlights: Amrithavarshini impresses audience with a nostalgic song