“കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന്..”; വാണിയമ്മയുടെ ഗാനം ആടിയും പാടിയും പ്രേക്ഷക മനസ്സ് കവർന്ന് മേഘ്‌നക്കുട്ടി

August 19, 2022

അസാധ്യമായ ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ വേദിയിൽ കാഴ്‌ചവെയ്‌ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്‌തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അത്തരമൊരു പ്രകടനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് വേദിയുടെ പ്രിയ പാട്ടുകാരി മേഘ്‌നക്കുട്ടി. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്.

ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്‌നക്കുട്ടിയുടെ ഒരു ഗാനമാണ് പ്രേക്ഷകർക്കും വിധികർത്താക്കൾക്കും ഒരേ പോലെ ഹൃദ്യമായ അനുഭവം സമ്മാനിച്ചത്.

മലയാളികളുടെ ഇഷ്‌ട ഗായികയായ വാണി ജയറാമിന്റെ മനോഹരമായ ഒരു ഗാനമാണ് മേഘ്‌നക്കുട്ടി പാടിയത്. ‘വിഷുക്കണി’ എന്ന ചിത്രത്തിലെ “കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന്..” എന്ന ഗാനമാണ് കുഞ്ഞു ഗായിക ആലപിക്കുന്നത്. സലീൽ ചൗധിരി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. അതിമനോഹരമായ ആലാപനത്തിനൊപ്പം പാട്ടിനൊത്ത് ചുവടുകളും വെച്ചാണ് മേഘ്‌നക്കുട്ടി പ്രേക്ഷകരുടെയും ജഡ്‌ജസിന്റെയും മനസ്സ് കവർന്നത്.

Read More: ഇത് അല്ലു അർജുനും രാം ചരണും വേണ്ടി ഉണ്ടാക്കിയ നക്കു നാവേ ചാലാ മുട്ടക്കറി; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് റാഫിയും ടീമും കുട്ടി കലവറ വേദിയിൽ

Story Highlights: Meghna impresses audience with a beautiful vaniyamma song