പ്ലസ് വൺ ക്ലാസ്സിലെ ഞാൻ..; ചിത്രം പങ്കുവെച്ച് അനു സിത്താര
അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച കലാകാരിയാണ് അനു സിത്താര. ലോക്ക് ഡൗൺ ദിനങ്ങളിൽ നൃത്ത വിഡിയോകളിലൂടെയും വയനാടൻ വിശേഷങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനുസിത്താര ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് നടി ഏറ്റവും അവസാനമായി അഭിനയിച്ചത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ അനു സിത്താര ഇപ്പോഴിതാ, തന്റെ പ്ലസ് വൺ ക്ലാസ്സിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മുൻപും സ്കൂൾകാല ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. ഒരിക്കൽ പങ്കുവെച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ പത്താം ക്ലാസ്സുകാരിക്ക് ഇന്നും മാറ്റമൊന്നുമില്ലെന്നാണ് ആരാധകർ കമന്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങളിൽ ഒരാളാണ് അനു സിതാര. ലോക്ക് ഡൗൺ സമയത്താണ് താരം സോഷ്യൽ ലോകത്തെ നിറസാന്നിധ്യമായി മാറിയത്. യുട്യൂബ് ചാനലിലൂടെയും ഇൻസ്റാഗ്രാമിലൂടെയുമാണ് അനു സിനിമ- കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും അനു സിതാര സഹോദരിക്കൊപ്പം നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.
അതേസമയം, വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിത്താര സിനിമയിൽ സജീവമായത്.
Read Also; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടു; 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമർദ്ദ മായേക്കും
‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്’, ‘ശുഭരാത്രി’, ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
Story highlights- anusithara plus one class photo