വരയെന്ന് വിശ്വസിക്കാനാകില്ല; മരക്കൊമ്പിൽ ഒരു ത്രീഡി ചിത്രരചന- വിഡിയോ
അത്യപൂർവമായ കഴിവുകളാൽ സമ്പന്നരായ ഒട്ടേറെ ആളുകൾ ഉള്ള സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഓരോരുത്തർക്കും അവരുടെ കഴിവ് ആളുകളിലേക്ക് എത്തിക്കാനും സാധിക്കാറുണ്ട്. ഇപ്പോഴിതാ, ഇങ്ങനെയൊരു കലാകാരന്റെ കഴിവാണ് ഇന്റർനെറ്റിൽ ചർച്ചയായി മാറിയിരിക്കുന്നത്. ഒരു കലാകാരന്റെ പ്രതിഭ അടയാളപ്പെടുത്തിയ ചിത്രം ആണ് ഓൺലൈനിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വരച്ചതാണ് എന്ന് വിശ്വസിക്കാൻ സാധിക്കില്ല എന്നതാണ് ശ്രദ്ധേയം.
ഗബ്രിയേൽ കോർണോയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘നാടോടി കലാകാരൻ തന്റെ അസാമാന്യമായ 3D ഗ്രാഫിറ്റി പെയിന്റിംഗിലൂടെ വൈറലാകുന്നു’ എന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്നു. 2 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി viഡിയോ ഓൺലൈനിൽ വൈറലാകുകയും ചെയ്തു. വിഡിയോയിൽ ഒരു മരത്തിൽ ചിത്രകാരൻ വരയ്ക്കുന്നത് കാണാം. പിന്നീട് ഒരു പന്തിൽ ഒരു പെൺകുട്ടി നിൽകുന്നപോലുള്ള പെയിന്റിംഗ് നടത്തുന്നു.
Read Also; മലബാറില് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത പി.എം.മറിയുമ്മ അന്തരിച്ചു
ചിത്രം പൂർത്തിയാകുമ്പോൾ അങ്ങനെയൊരു മരം അവിടെയുണ്ടെന്നുപോലും തോന്നില്ല. നമ്മുടെ സ്വന്തം കണ്ണുകളെ പോലും അവിശ്വസിച്ചുപോകുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഒപ്റ്റിക്കൽ ഇല്ല്യൂഷനാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥരാക്കാനും കഴിയുന്ന ഒരു ദൃശ്യ രഹസ്യം പോലെയാണ് അവ പ്രവർത്തിക്കുന്നത്. ചില എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കാൻ സാധിക്കും . എന്നാൽ, മികവാർന്നൊരു ചിത്രത്തിനും കണ്ണിനെ കബളിപ്പിക്കാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിഡിയോ.
Story highlights- Artist creates amazing optical illusion on tree trunk