“തേടി തേടി ഞാനലഞ്ഞു..”; അവിസ്‌മരണീയമായ ആലാപനവുമായി അസ്‌നക്കുട്ടി, ഇത് വാണിയമ്മ തന്നെയെന്ന് പ്രേക്ഷകർ

August 17, 2022

മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് അസ്‌ന. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അസ്‌ന. ഇപ്പോൾ മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന മനോഹരമായ ഒരു സിനിമ ഗാനവുമായി എത്തി വേദിയിൽ ഒരു അവിസ്‌മരണീയ നിമിഷം സൃഷ്‌ടിച്ചിരിക്കുകയാണ് ഈ കൊച്ചു ഗായിക.

മലയാളികളുടെ പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്റെ മനോഹരമായ ഒരു ഗാനമാണ് അസ്‌നക്കുട്ടി വേദിയിൽ ആലപിച്ചത്. ‘സിന്ധു’ എന്ന ചിത്രത്തിലെ “തേടി തേടി ഞാനലഞ്ഞു, പാടി പാടി പാടി ഞാൻ തിരഞ്ഞു..” എന്ന പാട്ടാണ് അസ്‌ന പാടിയത്. എം.കെ.അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് പാട്ടുവേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. അസ്‌നയുടെ ആലാപനത്തിലൂടെ അത്തരമൊരു മനോഹര നിമിഷത്തിനാണ് വേദി സാക്ഷിയായിരിക്കുന്നത്.

Read More: ഈ ലോക പ്രശസ്‌ത ഇന്ത്യൻ സംഗീതജ്ഞൻ ആരാണെന്ന് പറയാൻ കഴിയുമോ; ശ്രദ്ധേയമായി 50 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രം

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Asna sings a beautiful vaniyamma song

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!