പിങ്ക് നിറത്തിൽ തിളങ്ങി ഭാവന; താരം പങ്കുവെച്ച ചിത്രങ്ങൾ

നടി ഭാവനയുടെ അതിമനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത് . പിങ്ക് നിറമുള്ള സൽവാറാണ് ഭാവന അണിഞ്ഞിരിക്കുന്നത്. ഒപ്പം വലിയ പിങ്ക് കമ്മലുകളും അണിഞ്ഞിട്ടുണ്ട്.
ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇതിന് മുൻപ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. 18 ലക്ഷത്തോളം ആളുകളാണ് ഭാവനയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
അതേ സമയം മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും സിനിമയിൽ സജീവമാവുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മുഖ്യകഥാപാത്രമാവുന്ന മലയാള ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഭാവന, ഷറഫുദ്ദീന്, അശോകന്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നവംബര്‍ ആദ്യം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
Read More: ‘കുട്ടികളുടെ എല്ലാ പാർട്ടികളിലും ഇങ്ങനെയാണ് ഞാൻ..’- രസകരമായ ചിത്രങ്ങളുമായി നസ്രിയ
ഇതിന് പുറമെ മറ്റൊരു മലയാളം ചിത്രവും ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ചിത്രത്തിലും ഭാവനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. ചിത്രത്തിൽ ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
Story Highlights: Bhavana instagram viral pics