“ഒരു നിമിഷം ഷാരൂഖ് ഖാനാണെന്ന് വിചാരിച്ചു പോയി..”; കുട്ടി കലവറയിലെ പുതിയ അവതാരകനെ കണ്ട് കൈയടിച്ച് താരങ്ങൾ

August 15, 2022

മലയാളത്തിലെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ പുത്തൻ പരിപാടിയായ കുട്ടി കലവറ സീനിയേഴ്സിൽ പങ്കെടുക്കുന്നത്. പ്രേക്ഷകർക്ക് പുത്തൻ രുചിക്കൂട്ടുകളും ചിരി സദ്യയും വിളമ്പുന്ന പരിപാടിയാണ് കുട്ടി കലവറ സീനിയേഴ്സ്. പാചകവും വാചകവും ഒത്തുചേർന്ന് മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയാണ് കുട്ടി കലവറ സീനിയേഴ്സ്. എല്ലാ ശനിയാഴ്ച്ചയും രാത്രി 7 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

ഇപ്പോൾ രുചിവേദിയിലേക്ക് പുതിയ ഒരവതാരകൻ എത്തിയ നിമിഷങ്ങളാണ് പ്രേക്ഷകരുടെയിടയിൽ ചിരി പടർത്തുന്നത്. താരങ്ങൾ ഡാൻസ് ചെയ്‌ത്‌ ആഘോഷിച്ച് നിൽക്കുന്ന സമയത്താണ് വേദിയിലേക്ക് ബൈക്കിൽ ഹെൽമറ്റിട്ട താരം വന്നിറങ്ങുന്നത്. വലിയ കൈയടികളോടെയാണ് താരത്തെ വേദി വരവേൽക്കുന്നത്.

എന്നാൽ ഹെൽമറ്റ് മാറ്റുമ്പോഴാണ് മിനിസ്‌ക്രീൻ തമാശ പരിപാടികളിലൂടെ പ്രശസ്‌തനായ ശശാങ്കനാണ് ഇതെന്ന് മനസ്സിലാവുന്നത്. ഇതോടെ വേദിയിൽ ചിരി പടരുകയായിരുന്നു. ഒരു നിമിഷം വന്നിറങ്ങിയത് ഷാരൂഖ് ഖാനാണെന്നാണ് താൻ കരുതിയതെന്നാണ് വേദിയിലെ ഒരു താരം തമാശ പറയുന്നത്.

അതേ സമയം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഡേയ്ൻ ഡേവിസ്, റാഫി, തുടങ്ങിയവർക്കൊപ്പം സിനിമ താരമായ ധർമജനും കുട്ടികലവറയിലെ സ്ഥിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകൻ മിഥുനും കുട്ടികലവറയിലൂടെ പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

Read More: “കൈക്കുടന്ന നിറയെ തിരുമധുരം തരും..”; ജാനകിയമ്മയുടെ മധുരം തുളുമ്പുന്ന പാട്ട് പാടി വേദിയെ വിസ്‌മയിപ്പിച്ച് ആൻ ബെൻസൺ

രുചിവേദിയിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. ചിരിയുടെയും രുചിയുടെയും സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്ന ഈ വേദിയെ നെഞ്ചിലേറ്റുകയാണ് ഇപ്പോൾ മലയാളികൾ. സിനിമ സീരിയൽ താരങ്ങൾക്കൊപ്പം കോമഡി രാജാക്കന്മാരും ഗായകരും ഒത്തുചേരുന്ന ഈ വേദി പാട്ടും നൃത്തവും കോമഡിയും ഗെയിമും പാചകവും ഒക്കെ ചേർന്ന് ഓരോ എപ്പിസോഡിലും വ്യത്യസ്തതകളുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

Story Highlights: Big applause for the new anchor in kutti kalavara seniors