“കൈക്കുടന്ന നിറയെ തിരുമധുരം തരും..”; ജാനകിയമ്മയുടെ മധുരം തുളുമ്പുന്ന പാട്ട് പാടി വേദിയെ വിസ്‌മയിപ്പിച്ച് ആൻ ബെൻസൺ

August 15, 2022

ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് ആൻ ബെൻസൺ. മികച്ച ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ആൻ ബെൻസന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ട് വേദിയിലെ മിടുക്കി ഗായികയാണ് ആൻ ബെൻസൺ. അടിപൊളി ഗാനങ്ങളും മെലഡികളുമെല്ലാം വളരെ മനോഹരമായാണ് ഈ കൊച്ചു ഗായിക വേദിയിൽ പാടുന്നത്. വളരെ മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ ആനിന്റെ പാട്ടിന് നൽകാറുള്ളത്.

ഇപ്പോൾ മലയാളികളുടെ ഇഷ്‌ട ഗായിക ജാനകിയമ്മ പാടി അനശ്വരമാക്കിയ ഒരു ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് ഈ കുഞ്ഞു ഗായിക. മോഹൻലാൽ, ശോഭന, രേവതി എന്നിവർ അഭിനയിച്ച ‘മായാമയൂരം’ എന്ന ചിത്രത്തിലെ “കൈക്കുടന്ന നിറയെ തിരുമധുരം തരാം..” എന്ന ഗാനമാണ് ആൻ വേദിയിൽ പാടിയത്. രഘു കുമാർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ജാനകിയമ്മയോടൊപ്പം യേശുദാസും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതിമനോഹരമായാണ് ജാനകിയമ്മയുടെ ഈ ഗാനം ആൻ വേദിയിൽ ആലപിച്ചത്. എപ്പോഴത്തെയും പോലെ ആനിന്റെ ഈ ഗാനത്തിന് ശേഷവും മികച്ച അഭിപ്രായമാണ് വിധികർത്താക്കൾ പങ്കുവെച്ചത്. അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ആനിന്റെ പാട്ടിലൂടെ അത്തരത്തിൽ മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.

Read More: “ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി..”; പാട്ടുവേദിയിൽ കുഞ്ഞിക്കിളിയായി പറന്നിറങ്ങി മിയക്കുട്ടി

കൊച്ചു ഗായകർ പാടുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുഞ്ഞുതാരങ്ങളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ടുവേദിയിൽ വിധികർത്താക്കളായി എത്തുന്നത് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ഗായകൻ എം ജി ശ്രീകുമാർ ഗായിക ബിന്നി കൃഷ്ണകുമാർ, അനുരാധ ശ്രീറാം എന്നിവരാണ്.

Story Highlights: Ann benson sings a beautiful song of janakiyamma